Veera Chandrahasa Movie Teaser Out Now: ബ്രഹ്‌മാണ്ഡ ചിത്രം കെ.ജി.എഫ് സലാര്‍ എന്നിവയ്ക്ക് സംഗീതം പകര്‍ന്ന രവി ബസ്രൂര്‍ന്റെ രവി ബസ്രൂര്‍ മൂവീസുമായ് സഹകരിച്ച് ഓംകാര്‍ മൂവീസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വീര ചന്ദ്രഹാസ’. എന്‍ എസ് രാജ്കുമാറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു.ഷിത്തിൽ ഷെട്ടി, നാഗശ്രീ ജി എസ്, പ്രസന്ന ഷെട്ടിഗർ മന്ദാർതി, ഉദയ് കടബാൽ, രവീന്ദ്ര ദേവാഡിഗ, നാഗരാജ് സെർവേഗർ, ഗുണശ്രീ എം നായക്, ശ്രീധർ കാസർകോട്, ശ്വേത അരെഹോളെ, പ്രജ്വൽ കിന്നൽ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.
അതിശയകരമായ ദൃശ്യവിസ്മയം ആണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്.യക്ഷ ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമ മുഴുവൻ യക്ഷഗാന കലാരൂപത്തിന് സമർപ്പിക്കുന്നതെന്ന് ചലച്ചിത്ര പ്രവർത്തകർ പറയുന്നു. ഓംകാർ മൂവീസാണ് ചിത്രം ഒരുക്കുന്നത്. ഗീത രവി ബസ്രൂർ, ദിനകർ (വിജി ഗ്രൂപ്പ്) എന്നിവരാണ് സഹനിർമ്മാതാക്കൾ. അനുപ് ഗൗഡ, അനിൽ യു.എസ്.എ എന്നിവരാണ് അഡീഷണൽ കോ-പ്രൊഡ്യൂസേർസ്.
Veera Chandrahasa Movie Teaser Out Now

ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല.ചിത്രത്തിന്റെ കലാസംവിധാനം പ്രഭു ബാഡിഗര്‍ ആണ് കൈകാര്യം ചെയ്യുന്നത്. പ്രമുഖ വ്യവസായ നിര്‍മ്മാതാക്കളുടെ സഹകരണത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്ക് ആകര്‍ഷകമായൊരു സിനിമാറ്റിക് അനുഭവമായിരിക്കും സമ്മാനിക്കുക. കെ ജി എഫ് ന്റെ വിജയം തന്നെ ആയിരിക്കും വീര ചന്ദ്രഹാസ ക്കും എന്ന പ്രതിക്ഷയിലാണ് പ്രേഷകർ. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങി നിരവധി ഭാഷകളിൽ കെ ജി എഫ് പുറത്തിറങ്ങിയിരുന്നു.
ലോകമെമ്പാടും 200 കോടി ക്ലബ്ബിൽ കയറുന്ന ആദ്യ കന്നഡ ചിത്രം എന്ന നേട്ടവും കെ ജി എഫ് സ്വന്തമാക്കി.
കെജിഎഫ് പാർട്ട് 2 കേരള ബോക്‌സ് ഓഫീസിൽ ആദ്യ ദിവസം 7.42 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. കെ ജി എഫ് ന്റെ വിജയം തന്നെ വീര ചന്ദ്രഹാസ എന്ന സിനിമക്കും നേടി എടുക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.