Urvashi daughter Tejalakshmi Jayan Birthday

ഇതുപോലൊരു മകളെ തന്നതിന് ദൈവത്തിന് നന്ദി; ഞങ്ങളുടെ കുഞ്ഞാറ്റക്ക് ഇന്ന് ജന്മദിനം, മകൾക്ക് പിറന്നാളാശംസകളേകി ഉർവ്വശിയും മനോജ് കെ ജയനും

തൊണ്ണൂറുകളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് നടി ഉർവശി. അഭിനയത്തിന് പുറമേ സൗന്ദര്യത്തിലും എന്നും ആരാധകരുടെ ആരാധന പാത്രമായ നടിമാരിൽ മുൻനിരയിൽ നിൽക്കുന്ന താരം 1977-ൽ തൻ്റെ എട്ടാം വയസിൽ അഭിനയ ജീവിതത്തിന് തുടക്കമിട്ടു.1978-ൽ റിലീസായ വിടരുന്ന മൊട്ടുകൾ എന്ന മലയാള സിനിമയിലൂടെ താരം തന്റെ ആദ്യ സിനിമയിൽ അഭിനയിച്ചു. Urvashi daughter Tejalakshmi Jayan Birthday

അതിനു ശേഷവും സിനിമകളിൽ വേഷമിട്ടെങ്കിലും നായികയായി തുടക്കമിട്ട ചിത്രം 1983-ൽ പുറത്തിറങ്ങിയ മുന്താണെ മുടിച്ച് ആയിരുന്നു. ഈ സിനിമ വൻ വിജയം നേടിയത് ഉർവ്വശിയുടെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായി. മലയാളം തമിഴ് എന്നിവ കൂടാതെ തെലുങ്ക്, കണ്ണട, ഹിന്ദി തുടങ്ങിയ ഭാഷചിത്രങ്ങളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച താരം 1984-ൽ താരരാജാവ് മമ്മൂട്ടിയുടെ നായികയായി എതിർപ്പുകൾ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ പിന്നീട് നായികയായി എത്തുന്നത്.

Urvashi daughter Tejalakshmi Jayan Birthday 3

Urvashi daughter Tejalakshmi Jayan birthday

ഏകദേശം 500 ലധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന്റെ 2006 ൽ പുറത്തിറങ്ങിയ അമ്മ കഥാപാത്രത്തിന് ജീവൻ നൽകിയ അച്ചുവിന്റെ അമ്മയിലൂടെ ആരാധകരുടെ ഹൃദയം കവർന്ന താരത്തിന്റെ സിനിമകൾക്ക് പുറമേ കുടുംബവിശേഷങ്ങളും ആരാധകർക്കിടയിൽ ചർച്ച വിഷയമാവരുണ്ട്. 2000 മെയ് 2ന് ഉർവശി പ്രശസ്ത മലയാള നടൻ മനോജ് കെ. ജയനുമായുള്ള പ്രണയ വിവാഹവും തുടർന്ന് 2008-ലെ വിവാഹ മോചന വാർത്തയുമെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

Urvashi daughter Tejalakshmi Jayan Birthday 4

തന്റെ ഏക മകൾ തേജാലക്ഷ്മിയുമായുള്ള വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന താരം ഇപ്പോൾ തന്റെ പ്രിയപ്പെട്ട മകൾ തേജയുടെ പിറന്നാൾ ദിനത്തിൽ മകൾക്ക് ആശംസകൾ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. ഒപ്പം താരം തന്റെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കിട്ട പോസ്റ്റ്‌ ഏറ്റെടുത്തിരിക്കുകയാണ് സൈബർ ലോകം. “I’m so glad that God gave me a daughter like you, Happy birthday to my beautiful daughter” എന്ന ക്യാപ്ഷനോടെ താരം പങ്കിട്ട ചിത്രങ്ങൾക്കു താഴെ ഒറ്റനുവധി ആരാധകരാണ് മകൾക്ക് പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ടുള്ള കമ്മന്റുകളുമായി എത്തിയത്. Urvashi daughter Tejalakshmi Jayan birthday post by Urvasi Sivaprasad എന്റെ പൊന്നുമോൾക്ക് ഒരായിരം പിറന്നാൾ ആശംസകൾ by Manoj K Jayan

Read also : ഈ മനുഷ്യൻ ഞങ്ങളെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു; സ്റ്റൈൽ ഐക്കൺ അല്ലു അർജുന് സ്നേഹ സമ്മാനവുമായി ഗോവിന്ദ് പത്മസൂര്യയും ഗോപികയും