suresh gopi minister post

എന്നെ ഇതിന് പ്രാപ്തനാക്കിയ തൃശ്ശൂരിലെ ജനതക്ക് നന്ദി; G7 സമ്മേളനം നയിച്ച് ശ്രീ സുരേഷ് ഗോപി

ഇറ്റലിയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ‘G7 ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിച്ചത് തനിക്ക് ലഭിച്ച വലിയ ബഹുമതിയുമാണ്. എന്നെ ഇതിന് പ്രാപ്തനാക്കിയ തൃശ്ശൂരിലെ നല്ലവരായ എല്ലാ ജനങ്ങളോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്’. (suresh gopi minister post)

suresh gopi minister post
suresh gopi minister post

ഉച്ചകോടിയിൽ സംസാരിക്കുന്നതിന്റെയും വിവിധ രാജ്യങ്ങളുടെ പാതകകൾക്കിടയിൽ ഇന്ത്യയുടെ പ്രതികമായി നിൽക്കുന്നതുമായ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സുരേഷ്ഗോപിക്ക് കൂടുതൽ ചുമതല നൽകിയിരുന്നു. ആഴ്ചയില്‍ 4 ദിവസം പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ റോസ്റ്റര്‍ ചുമതല വഹിക്കണമെന്നും നിർദേശിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച്ച മുതൽ നവംബർ 15 ഇന്ന് വരെയാണ് ചർച്ചകൾ. ഈജിപ്തിന്റെ ടൂറിസം മന്ത്രിയുമായി ചർച്ചകൾ നടത്തുകയും ഇരുരാജ്യങ്ങൾക്കുമിടിലുള്ള വിനോദ സഞ്ചാര സാദ്ധ്യതകൾ മനസിലാക്കി.

വിനോദ സഞ്ചാരം വർദ്ധിപ്പിക്കാൻ സഹായകമായ കാര്യങ്ങൾ പരസ്പരം പങ്കുവച്ചുവെന്നും വ്യക്തമാക്കിയിരുന്നു. അതിനോടാനുബന്ധിച്ച ചിത്രങ്ങൾ മന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. സിയേന്ന ടൗൺ മേയറേ സന്ദർശിച്ച അദ്ദേഹം ഫ്ലോറൻസിൽ നടന്ന ടൂറിസം മന്ത്രിമാരുടെ മീറ്റിം​ഗിലും പങ്കെടുത്തിരുന്നു.

suresh gopi minister post
suresh gopi minister post

ലോക നേതാക്കൾക്കൊപ്പം ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷം എല്ലാം തന്നെ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. പിസ ​ഗോപുരം ഉൾപ്പെടെയുള്ള ചിത്രങ്ങൾ അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്. തന്നെ വിജയിപ്പിച്ച തൃശ്ശൂരിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടാൻ ഇപ്പോൾ പുതിയ ചിത്രങ്ങൾ പങ്കുവച്ചത്. ലോക രാജ്യങ്ങൾക്കിടയിൽ ഭാരതത്തിന്റെ മുഖമായി കേന്ദ്ര മന്ത്രി സുരേഷ്‌ഗോപി, തൃശ്ശൂർക്കാർക്ക് അഭിമാന നിമിഷം എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. Suresh gopi post

Read also: നിങ്ങൾ എന്നെ സ്നേഹിച്ചതുപോലെ മറ്റാർക്കും എന്നെ സ്നേഹിക്കാനാവില്ല, അച്ഛന്റെ ഓർമകളിൽ കണ്ണീരണിഞ്ഞ് സുപ്രിയ മേനോൻ പൃഥ്വിരാജ്