Sreejith Vijay baby naming ceremony

കുടുംബവിളക്ക് സുമിത്രാമയുടെ മകന്റെ കുഞ്ഞിന് നൂലുകെട്ട്; മകന്റെ പേരിടൽ ചടങ്ങ് ആഘോഷമാക്കി നടൻ ശ്രീജിത്ത് വിജയ്

മലയാളസിനിമയിലൂടെ യൂത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ ചുള്ളൻ നായകൻമാരിൽ ഒരാളാണ് നടൻ ശ്രീജിത്ത്‌ വിജയ്. 2011 ൽ പുറത്തിറങ്ങിയ ഫാസിലിന്റെ ‘ലിവിംഗ് ടുഗെദർ’എന്ന ചലച്ചിത്രത്തിൽ നിരഞ്ജനായി വേഷമിട്ടുകൊണ്ട് തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ട താരം,1978 – ൽ ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ രതിനിർവ്വേദം എന്ന മലയാള ചലച്ചിത്രത്തിന്റെ പുനരാവിഷ്കാരത്തിൽ 2011 – ൽ തുടർന്നഭിനയിച്ചുകൊണ്ടാണ് ആരാധക ശ്രദ്ധ പിടിച്ചു പറ്റിയത്. (sreejith vijay baby naming ceremony)

തുടർന്ന് നിരവധി ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ച താരത്തിന്റെ ചിത്രങ്ങൾക്ക് പുറമെ കുടുംബ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് ശ്രദ്ധയേറെയാണ്.2018 മെയ് 12 നാണ് ശ്രീജിത്തും ഭാര്യ അർച്ചനയും തമ്മിലുള്ള വിവാഹം നടന്നത്.കല്യാണം കഴിഞ്ഞ് ഏകദേശം ആറുവർഷത്തിന് ശേഷം രക്ഷകർത്താക്കൾ ആവുന്നതിന്റെ തയ്യാറെടുപ്പിലായിരുന്നു ദമ്പതികൾ.

Sreejith Vijay baby naming ceremony 4

കുറച്ചു മാസങ്ങൾക്ക് മുൻപാണ് പൂര്‍ണ ഗര്‍ഭിണിയായി നില്‍ക്കുന്ന രണ്ട് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ശ്രീജിത്തും അർച്ചനയും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചത്. ‘ഈ ബംബിന്‍ സ്‌നേഹിക്കുന്നു, ബേബി ലോഡിങ് എന്ന ഹാഷ് ടാഗോടെ പങ്കുവച്ച ഫോട്ടോ വളരെ പെട്ടന്നു തന്നെ വൈറലായി മാറിയിരുന്നു. കാത്തിരിപ്പുകൾക്ക് വിരാമമിട്ടു കൊണ്ട് തങ്ങളുടെ പൊന്നോമനയെ വെൽക്കം ചെയ്തുകൊണ്ട്,

sreejith vijay baby naming ceremony

‘എന്റേതായതില്‍ ഏറ്റവും മികച്ചത് നീയാണ്’ എന്ന് പറഞ്ഞ് കുഞ്ഞുമായി നില്‍ക്കുന്ന ഫോട്ടോ നടനും പങ്കുവച്ചിരുന്നു.ഇപ്പോൾ ഇതാ കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ ആഘോഷനിമിഷങ്ങളും തന്റെ ആരാധകർക്കിടയിലേക്ക് പങ്കുവച്ചിരിക്കുകയാണ് ഇരുവരും.കുഞ്ഞുമായി നിൽക്കുന്ന ഫോട്ടോയ്ക്കൊപ്പം പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ ‘വീ ഹെവ് നെയിംഡ് ഔർ ബേബി ബോയ് “വേദ്” ശ്രീജിത്ത്‌ ‘എന്നാണ് കുറിച്ചിരിക്കുന്നത്. ഒട്ടനവധി പേരാണ് ചിത്രത്തിനു താഴെ കമ്മെന്റുകളുമായി എത്തിയത്. Sreejith vijay baby naming ceremony

Sreejith Vijay baby naming ceremony 3

Read also: വെൽക്കം ഫിസ, കുഞ്ഞനിയന് കൂട്ടായി ഒരാൾ കൂടി വരുന്നു; നസ്രിയയുടെ സഹോദരൻ ഫഹദിന്റെ അളിയൻ നവീൻ നസീമിന് വിവാഹ നിശ്ചയം