ഒരുപാട് പരമ്പരാഗത ചടങ്ങുകൾ ഉൾക്കൊണ്ടതാണ് സൗത്ത് ഇന്ത്യന്‍ വിവാഹങ്ങള്‍. പരമ്പരാഗത ചടങ്ങുകളെ മുറുകെ പിടിച്ചാണ് നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹം. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ ആഘോഷിക്കുകയാണ് താരങ്ങൾ. വിവാഹത്തിനു മുന്നോടിയായി ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് നടി ശോഭിത ധൂലിപാല. മഞ്ഞ സാരിയിൽ സുന്ദരിയായാണ് ശോഭിത ചിത്രത്തിലുള്ളത്. കുടുംബത്തോടൊപ്പം ഹൽദി ആഘോഷിക്കുന്ന ചിത്രമാണ് പങ്കിട്ടിരിക്കുന്നത്. രാത സ്ഥാപനവും മംഗളസ്‌നാനവും എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ( Sobhita Dulipala marriage)

ഗോദുമ റായി പശു ദഞ്ചതം എന്ന ചടങ്ങാണ് ആദ്യം നടന്നത്. അതിന് പിന്നാലെയായിരുന്നു രാത സ്താപന മംഗളസ്‌നാനം. പെല്ലിക്കുതുരു എന്ന ചടങ്ങിന്റെ ചിത്രങ്ങളാണ് ഏറ്റവും ഒടുവിലായി പങ്കുവച്ചത്. ഈ ചടങ്ങിൽ ചുവന്ന സാരിയിലാണ് ശോഭിതയുള്ളത്. എന്താണ് ഈ ചടങ്ങ് എന്നെല്ലാമാണ് കമന്റിൽ വരുന്ന സംശയങ്ങൾ.
പെല്ലിക്കുതുരു എന്നാൽ വിവാഹത്തിന് മുമ്പുള്ള ഒരു പരമ്പരാഗത ചടങ്ങാണ്. വധുവിന്റെയും വരന്റെയും ഒരുമിച്ചുള്ള ജീവിതത്തിൽ ശുദ്ധീകരണം നടത്തുക എന്നതാണ് ഏ ചടങ്ങ്. വളരെ ആഘോഷമയാണ് ഇത് നടത്തുക. പരമ്പരാഗത രീതിയിലുള്ള സാരിയും ആഭരണങ്ങളും ധരിക്കും. വിവാഹത്തിന് ദിവസങ്ങള്‍ മുന്‍പാണ് ഈ ചടങ്ങ് നടത്തുക.
Sobhita Dulipala marriage
ഇരുവരുടെയും വിവാഹനിശ്ചയം ഓഗസ്‌റ്റ് 8നായിരുന്നു നടന്നത്. ഡിസംബർ നാലിനാണ് ഇരുവരുടെയും വിവാഹം. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ചാകും വിവാഹം നടക്കുക. തെലുങ്ക് പരമ്പരാഗത രീതിയിലാണ് വിവാഹച്ചടങ്ങുകൾ. നാഗചൈതന്യ നടി സമാന്തയുമായുള്ള വിവാഹം 2017ലായിരുന്നു. നാലു വർഷത്തെ ദാമ്പത്യത്തിന് ശേഷം 2021ലാണ് ഇരുവരും വിവാഹമോചിതരായത്. ഇതിനുശേഷമായിരുന്നു ശോഭിതയുമായുള്ള നാഗചൈതന്യയുടെ വാർത്തകൾ പുറത്തുവന്നത്. Sobhita Dulipala prewedding ceremony
