Shiyas Kareem Marriage

ചെക്കന് മനം പോലെ മംഗല്യം; ബിഗ് ബോസ് താരം ഷിയാസ് കരീം വിവാഹിതനായി, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നടനും മോഡലുമായ ഷിയാസ് കരീം വിവാഹിതനായി. സുഹൃത്തായ ദർഫയാണ് വധു. സിനിമ ടെലിവിഷൻ താരങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. ഇരുവരുടെയും വിവാഹം തീരുമാനിച്ചതിനെ തുടർന്ന് മറ്റു വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു. നവംബർ 25ന് വിവാഹം നടക്കുമെന്നും വിവാഹത്തിനോടനുബന്ധിച്ചുള്ള ഫോട്ടോഷൂട്ടും പുറത്തുവിട്ടിരുന്നു.

Shiyas Kareem Marriage 3
Shiyas Kareem Marriage

ബിഗ് ബോസ്സിൽ നിന്ന് പുറത്തിറങ്ങിയ സമയത്ത് പെണ്ണു കാണാൻ പോയതിൽ ഒരാളായിരുന്നു ദർഫ. ദർഫയ്ക്ക് അന്ന് പ്രായം കുറവാണെന്ന് തോന്നിയതിനാൽ ആലോചന വേണ്ടെന്നവയ്ക്കുകയും സുഹൃത്തുക്കളായി മാറിയെന്നും ഷിയാസ് പറഞ്ഞിരുന്നു. 12 വയസ്സ് പ്രായവ്യത്യാസമുണ്ട് ഇരുവരും തമ്മിൽ. പെരുമ്പാവൂർ സ്വദേശിയാണ് ഷിയാസ്. മോഡലിംഗിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്റര്‍നാഷണല്‍ ലെവലില്‍ മത്സരിച്ചിട്ടുണ്ട്.

ബൾഗേറിയയിൽ നടന്ന ‘മിസ്റ്റർ ഗ്രാൻഡ് സീ വേൾഡ് 2018’ൽ ആദ്യ അഞ്ചു പേരിൽ ഒരാളായി ഷിയാസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫിറ്റ്നസിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഷിയാസ് സ്വന്തമായി ജിമ്മും നടത്തുന്നുണ്ട്. എന്നാൽ മലയാളത്തിൽ ജനകീയനായത് ടെലിവിഷന്‍ പരിപാടികളിലൂടെയാണ്. ബിഗ് ബോസിൽ മത്സരിച്ച താരം പിന്നീട് സ്റ്റാര്‍ മാജിക് അടക്കമുള്ള നിരവധി പരിപാടികളില്‍ പങ്കെടുത്തിരുന്നു. വിവാഹശേഷം ഇരുവരും ഗൾഫിലേക്ക് പോകും എന്നാണ് ഷിയാസ് പറഞ്ഞത് .

Shiyas Kareem Marriage 4
Shiyas Kareem Marriage

കഴിഞ്ഞ വർഷം ഷിയാസ് വിവാഹിതനാവാന്‍ ഒരുങ്ങിയിരുന്നു. ദുബായിൽ വച്ച് വിവാഹനിശ്ചയം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആ ബന്ധം നടന്നില്ല. പിന്നീട് പല അഭിമുഖങ്ങളിലും വിവാഹത്തെ കുറിച്ച് ഷിയാസ് സംസാരിച്ചിരുന്നു. ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നുപോയപ്പോൾ താങ്ങായി നിന്നത് ദർഫയാണെന്നും അങ്ങനെയാണ് ഒന്നിച്ച് ജീവിക്കാമെന്ന് തീരുമാനിച്ചതെന്നും ഷിയാസ് പറയുകയുണ്ടായി. വിവാഹത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. നിരവധി ആരാധകർ ആണ് ഈ താര ദമ്പതികൾക്ക് ആശംസകളുമായി എത്തിയിട്ടുള്ളത്. Shiyas kareem wedding pictures

Read also: ഹാപ്പി പിറന്നാൾ എന്റെ തങ്കം; സുധാപൂന്റെ രണ്ടാം നക്ഷത്ര പിറന്നാളാണ്, കൊച്ചുബേബിക്ക് ആശംസയുമായി അമ്മയും അമ്മാമയും