Actor Mukesh Khanna Shaktiman Come Back

ശക്തിമാൻ മടങ്ങി വരുന്നു; ഇന്ത്യയുടെ ആദ്യ സൂപ്പർ ഗുരു വീണ്ടും ജനങ്ങളിലേക്ക്

നയന്റിസ് കിഡ്‌സിന്റ ബാല്യകാലം സന്തുഷ്ടമാക്കിയ ശക്തിമാൻ വീണ്ടും എത്തുന്ന കാര്യം മുകേഷ് ഖന്ന ഏതാനും ദിവസം മുൻപ് അറിയിച്ചിരുന്നു. മുകേഷ് ഖന്ന തന്നെയാണ് സൂപ്പർ ഹീറോ ആയിട്ടേത്തുന്നത്. അവൻ മടങ്ങിവരുന്നു എന്ന അടിക്കുറിപ്പോടെയാണ് ശക്തിമാൻ തിരിച്ചുവരുന്ന കാര്യം മുകേഷ് ഖന്ന അറിയിച്ചത്. സൂപ്പർമാന്റെ ടീസറും അദ്ദേഹം റിലീസ് ചെയ്തിരുന്നു. സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചുള്ള ഗാനം പുറത്തിറക്കിയിരിക്കുകയാണ് ദ്വാപർ പ്രൊമോട്ടർമാർ. ഭീഷ്മം എന്ന തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം പുറത്തുവിട്ടിടരിക്കുന്നത്. (Shakthiman first song)

Actor Mukesh Khanna Shaktiman Come Back 4

ഇത് സംബന്ധിച്ച് മുകേഷ് ഖന്ന വലിയ ആവേശത്തിലാണെങ്കിലും ആരാധകർക്ക് അത്ര തൃപ്തികരമല്ല. ഈ പ്രായത്തിൽ മുകേഷ് ഖന്ന ശക്തിമാന്‍റെ വേഷം ചെയ്യരുതെന്നാണ് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ കമന്‍റ് ചെയ്യുന്നത്. ഏവരും ഇഷ്ടപ്പെടുന്ന സൂപ്പര്‍ഹീറോയെ അവതരിപ്പിച്ച് മോശമാക്കരുതെന്നും ആവശ്യങ്ങൾ ഉയരുന്നുണ്ട് . രൺവീർ സിംഗിനെ നായകനായി ശക്തിമാൻ സിനിമ എത്തുന്നുവെന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നു. എന്നാൽ ഇതിനെതിരെ മുകേഷ് ഖന്ന ശക്തമായ എതിർപ്പാണ് പ്രകടിപ്പിച്ചത്.

Shakthiman first song
Actor Mukesh Khanna Shaktiman Come Back 3

1997 സെപ്റ്റംബർ 13-ന് റിലീസ് ചെയ്ത ഈ പരമ്പരയുടെ എപ്പിസോഡുകൾ 2005 മാർച്ച് വരെ സംപ്രേഷണം ചെയ്തിരുന്നു. പ്രധാന കഥാപാത്രമായി വേഷമിട്ട മുകേഷ് ഖന്ന തന്നെയായിരുന്നു നിർമാതാവ്. സീരിസോ സിനിമയോ ആയിട്ടില്ല മറിച്ച് വീഡിയോ ഗാനമായിട്ടവും എത്തുക എന്നാണ് സൂചന. ഓരോ വിഷയങ്ങളും കുട്ടികൾക്ക് പാട്ടിലൂടെ പറഞ്ഞു കൊടുക്കും. Shakthiman first song

Read also: എന്നെ ഇതിന് പ്രാപ്തനാക്കിയ തൃശ്ശൂരിലെ ജനതക്ക് നന്ദി; G7 സമ്മേളനം നയിച്ച് ശ്രീ സുരേഷ് ഗോപി