Saniya Iyappan new car MINI Cooper S

ലക്ഷങ്ങൾ വിലയുള്ള ആഡംബര വാഹനം; സ്വപ്ന വാഹനം സ്വന്തമാക്കി നടി സാനിയ ഇയ്യപ്പൻ, സാനിയയുടെ യാത്ര ഇനി മിനി കൂപ്പറിന്റെ പ്രൗഢിയിൽ

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ജനപ്രിയ റിയാലിറ്റി ഷോ -D 4 ഡാൻസിലൂടെ പ്രേക്ഷകർക്കു മുൻപിലെത്തിയ മത്സരാർത്ഥിയാണ് സാനിയ ഇയ്യപ്പൻ. നൃത്തത്തിൽ അതീവ ശോഭയുടെ തിളങ്ങിയ താരം ഷോയുടെ സെക്കൻഡ് റണ്ണറപ്പായി മാറിയതോടെ ആരാധകർക്കിടയിൽ ശ്രദ്ധേയയായ സാനിയ അഭിനയത്തിലും കഴിവ് തെളിയിച്ചു. അതോടെ 2014ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ബാല്യകലാസഖിയിൽ വേഷമിട്ടു കൊണ്ട് തൻ്റെ സിനിമാ അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിച്ചു. ( Saniya Iyappan new car MINI Cooper S )

ഇഷ തൽവാറിൻ്റെ കഥാപാത്രത്തിൻ്റെ ഇളയ വേഷം അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്ര രംഗത്തെത്തിയ താരം അതേ വർഷം തന്നെ അപ്പോത്തിക്കിരി എന്ന ചിത്രത്തിലും സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു . വിവിധ സിനിമകളിൽ ഹ്രസ്വ വേഷങ്ങൾ ചെയ്ത ശേഷം, 2018 ലെ ക്വീൻ എന്ന ചിത്രത്തിലാണ് സാനിയ ആദ്യമായി പ്രധാന വേഷം ചെയ്തത്. തന്റെ ആദ്യ നായിക ചിത്രത്തിലെ അഭിനയത്തിന് മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയെടുത്ത നടി, ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന മുൻനിര നായികമാരിൽ ഒരാളാണ്.

Saniya Iyappan new car MINI Cooper S 3

സിനിമകൾക്ക് പുറമേ ഫോട്ടോ ഷൂട്ടുകളിലൂടെയും തിളങ്ങുന്ന താരത്തിന്റെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് ശ്രദ്ധ കൂടുതലാണ്. ഇപ്പോൾ ഇതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം കൈവരിച്ചതിന്റെ സന്തോഷത്തിലാണ് താരം.ഏകദേശം 57.49 ലക്ഷം രൂപ വില വരുന്ന മിനി കൂപ്പർ സ്വന്തമാക്കി കൊണ്ടാണ് താരം തന്റെ നേട്ടം കുറിച്ചത്.ഓഷ്യൻ വേവ് ഗ്രീൻ എന്ന ഷെയ്ഡ് ആണ് പുതുവാഹനത്തിനായി സാനിയ തിരഞ്ഞെടുത്തിരിക്കുന്നത്. എറണാകുളത്തെ മിനി ഇ വി എം ഓട്ടോക്രാഫ്റ്റിൽ നിന്ന് വാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലും പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്. ഏകദേശം 57.49 ലക്ഷം രൂപയാണ് കൂപ്പർ എസിനു വില വരുന്നത്.2.0 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിനു കരുത്തുപകരുന്നത്.

Saniya Iyappan new car MINI Cooper S

201 ബി എച്ച് പി യാണ് പവർ, 300 എൻ എം ആണ് പരമാവധി ടോർക്ക്. 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ്. നൂറ് കിലോമീറ്റർ വേഗം കൈവരിക്കാൻ 6.7 സെക്കൻഡുകൾ മാത്രം മതിയാകും. പെർഫോമൻസിൽ മാത്രമല്ല, മൈലേജിലും ഈ കുഞ്ഞൻ കാർ ഒട്ടും പിന്നോട്ട് പോകില്ല. ലീറ്ററിനു 16.58 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്നത്. സെലിബ്രിറ്റികളുടെയെല്ലാം സ്വപ്ന വാഹനമായ മിനി കൂപ്പർ സ്വന്തമാക്കി കൊണ്ടുള്ള താരത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത് ‘Minievmautokraft ‘എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ്. (Saniya Iyappan new car MINI Cooper S)

“Minievmautokraft”എന്ന പേജിൽ പോസ്റ്റു ചെയ്ത പുത്തൻ വാഹനത്തിനൊപ്പം നിൽക്കുന്ന സാനിയയുടെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് അവർ കുറിച്ചതിങ്ങനെ “നിങ്ങളുടെ പുതിയ ഓൾ-മിനി കൂപ്പർ എസ്, ഓഷ്യൻ വേവ് ഗ്രീൻ ഡെലിവറി എടുത്തതിന് ശ്രീമതി സാനിയ ഇയപ്പനും കുടുംബത്തിനും അഭിനന്ദനങ്ങൾ. MINI- EVM ഓട്ടോക്രാഫ്റ്റ് ഫാമിലിയിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നിങ്ങൾക്ക് മുന്നിൽ ഒരുപാട് മൈലുകൾ സന്തോഷം നേരുന്നു.”ഒത്തിരി ആരാധകരാണ് താരത്തിന് ആശംസകൾ നേർന്നുകൊണ്ട് എത്തിയത്. Saniya Iyappan new car MINI Cooper S

Saniya Iyappan new car MINI Cooper S 4

Read also: അവസാനം പെണ്ണ് കിട്ടി; 47 ആം വയസിൽ ബാഹുബലി കുമാര വർമക്ക് വിവാഹം, നടൻ സുബ്ബരാജു വിവാഹിതനായി