Sai Kiran Marrige : വാനമ്പാടി എന്ന സീരിയയിലൂടെ കുടുംബ പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയ നടനാണ് സായ് കിരൺ. തെലുങ്ക് താരമായ സായ് കിരൺ വളരെ പെട്ടെന്നായിരുന്നു മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. വാനമ്പാടിയിൽ മോഹൻകുമാർ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. തെലുങ്കിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സഹനടനായി സിനിമയിൽ എത്തിയ താരം പിന്നീട് നടനായി വേഷമിട്ടു. പിന്നീടാണ് മലയാളം സീരിയലിലേക്ക് കടന്നുവന്നത്.
ഇപ്പോൾ വളരെ സന്തോഷകരമായ ഒരു കാര്യം പങ്കുവെച്ചിരിക്കുകയാണ് താരം. സായ് കിരൺ വിവാഹിതനായിരിക്കുകയാണ്. തെലുങ്ക് സീരിയൽ താരമായ ശ്രാവന്തിയാണ് വധു. മിസ്റ്റർ ആൻഡ് മിസ്സിസ് ശ്രാവന്തി സായ്കിരൺ എന്ന അടിക്കുറിപ്പ് ആണ് ചിത്രം പങ്കുവെച്ചത്. വിവാഹ വേഷത്തിലാണ് ഇരുവരും ചിത്രത്തിലുള്ളത്. ഗോൾഡൻ കളർ സാരിയാണ് ശ്രാവന്തിയുടെ വേഷം. സാരിക്ക് മാച്ച് ആയ രീതിയിലുള്ള കുർത്തയും തലപ്പാവും ആണ് സായ് കിരൺ ധരിച്ചിരിക്കുന്നത്. തെലുങ്ക് പരമ്പരാഗത രീതിയിൽ തന്നെയാണ് ഇരുവരുടെയും വിവാഹം.
Sai Kiran Marrige

താരം വിവാഹിതനാകാൻ പോകുന്ന കാര്യം നേരത്തെ അറിയിച്ചിരുന്നു. നീയും ഞാനും ചേരുമ്പോൾ, എന്നെന്നേക്കുമായി എന്നെ കുറിപ്പോടെ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇതോടെയാണ് താരം വിവാഹിതനാകാൻ പോകുന്ന കാര്യം അറിഞ്ഞത്. നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. പ്രണയ വിവാഹമാണോ എന്നാണ് ആരാധക ചോദ്യത്തിന് മറുപടി ഒന്നും പറഞ്ഞിട്ടില്ല.

സംഗീത കുടുംബത്തിൽ നിന്നുമാണ് സായ് കിരൺ വരുന്നത്. അഭിനയത്തോട് വല്ലാത്ത താല്പര്യമായിരുന്നു താരത്തിന്. അന്തരിച്ച സീരിയൽ സംവിധായകൻ ആദിത്യൻ ആണ് സായിയെ സീരിയലിൽ കൊണ്ടുവന്നത്. പ്രശസ്ത ഗായിക സുശീലാമ്മയുടെ ചെറുമകൻ കൂടിയാണ് സായി കിരൺ. താരത്തിന്റെ ആദ്യ വിവാഹം 2010ലായിരുന്നു. കൊയിലമ്മ എന്ന സീരിയലിൽ ശ്രാവന്തിയും സായിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്നുമുതൽ തുടങ്ങിയ സൗഹൃദമാണ് ഇപ്പോൾ വിവാഹത്തിൽ എത്തിനിൽക്കുന്നത്. Sai Kiran Marrige Post