ബിഗ് ബോസ് സീസൺ 6 ലെ മത്സരാർത്ഥികളായ അർജുൻ ശ്യാമും ശ്രീതു കൃഷ്ണനും ഒന്നിക്കുന്ന പ്രിയതമ എന്ന മ്യൂസിക്കൽ വീഡിയോ പുറത്തുവിട്ടു. ഗാനത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയതുമുതൽ ഏറെ ആകാംഷയോടെയാണ് ആരാധകർ കാത്തിരുന്നത്. ബിഗ് ബോസ് ഹൗസിലെ ഇരുവരുടെയും അടുപ്പം പ്രേക്ഷകരെ ആകർഷിച്ചിരുന്നു. ഇരുവരും ജീവിതത്തിലും ഒന്നിക്കണം എന്നല്ലാമായിരുന്നു ആരാധകരുടെ അഭിപ്രായങ്ങൾ. ഇതിനു പുറമേയാണ് ഇരുവരും വിവാഹ വേഷത്തിൽ നിൽക്കുന്ന മ്യൂസിക്കൽ വിഡിയോയുടെ ചിത്രങ്ങൾ പുറത്തുവന്നത്.
ഒരു വിവാഹത്തിൻ്റെ പശ്ചാത്തലത്തിൽ ആണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. രണ്ടുപേരും അടിപൊളി, നിങ്ങൾ ഇനിയും ഒന്നിക്കണം എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. കുടുംബ വിളക്ക് എന്ന സീരിയലിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ ശരണ്യ ബിഗ് ബോസിലും മത്സരിച്ചിരുന്നു. ശരണ്യ ആനന്ദാണ് വീഡിയോ സോങ്ങിന്റെ നിർമ്മാണം നടത്തിയിരിക്കുന്നത്. ഇത് ശരണ്യയുടെ പുതിയ പ്രൊഡക്ഷൻ ഹൗസിന്റെ അരങ്ങേറ്റത്തെ കൂടി അടയാളപ്പെടുത്തുന്നു.

ഒരു റൊമാന്റിക് വെഡ്ഡിംഗ് ട്രാക്കാണ് പ്രിയതമ എന്ന ഗാനം. പ്രശസ്ത ഗായകനും നടനും സംവിധായാകനുമായ വിനീത് ശ്രീനിവാസൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മധുരമായ ശബ്ദം കൊണ്ട് ഗാനം ഗംഭീരമായി. ബി.കെ.ഹരിനാരായണന്റേതാണ് വരികൾ. ബി.മുരളീകൃഷ്ണണയാണ് സംഗീതം നൽകിയിരിക്കുന്നത്. അർജുനും ശ്രീതുവും കൂടാതെ മ്വീഡിയോയിൽ ശരണ്യ ആനന്ദ്, മുൻ ബിഗ് ബോസ് മത്സരാർത്ഥികളായ സിജോ, രതീഷ് എന്നിവരും വിഡിയോയിൽ ഉണ്ട്.
Priyathama musical video

ബിഗ് ബോസ് മലയാളം സീസൺ 6 ലെ ഏറ്റവും പ്രിയപ്പെട്ട ജോഡികളിൽ ഒന്നായിരുന്നു അർജുനും ശ്രീതുവും. അവരുടെ ശക്തമായ സൗഹൃദവും അടുപ്പവും കാഴ്ച്‌ക്കാരെ ആകർഷിച്ചു. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വളരെ മനോഹരമായ എന്നായിരുന്നു ആരാധകർ പറഞ്ഞിരുന്നത്. ബിഗ്ബോസിൽ നിന്നും ഇറങ്ങിയശേഷം ഇരുവരും ഫോട്ടോഷൂട്ടുകളിൽ നിറഞ്ഞു നിന്നിരുന്നു. ഇത് ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു.പ്രിയതമയിൽ അവർ വീണ്ടും ഒന്നിച്ചതോടെ ആരാധകർ ആവേശത്തിലായി. Priyathama musical video