മലയാള സിനിമയിലെ അറിയപ്പെടുന്ന നായക നടമാരിൽ മുൻനിര താരമാണ് നടൻ പൃഥ്വിരാജ് സുകുമാരൻ.മലയാള ചലച്ചിത്രനടൻ സുകുമാരന്റെയും നടി മല്ലികയുടെയും മകനായി ജനിച്ച താരം തന്റെ മികച്ച അഭിനയ മികവിലൂടെ നിരവധി ഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ചു. 2002 സെപ്റ്റംബർ 13 ന് റിലീസ് ആയ രാജസേനൻ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ നൂറിൽ ഏറെ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. (Prithviraj and Supriya Menon insta post)

നാല് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയ താരത്തിന്റെ സിനിമകൾ ഇരുകൈകളും നീട്ടിയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അഭിനയത്തിന് പുറമേ സംവിധായകനായി മാറിയ പ്രിത്വിവിന്റെ വരാനിരിക്കുന്ന സിനിമകളിൽ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മലയാള സിനിമയാണ് മോഹൻലാൽ നായകനാവുന്ന ചിത്രം ‘എമ്പുരാൻ’. അടുത്ത വർഷം മാർച്ച് 27 നാണ് എമ്പുരാൻ തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ പുരോഗമിക്കുമ്പോൾ സിനിമയുടെ ചിത്രീകരണത്തിൻ്റെ അവസാന ദിവസം ഭർത്താവ് പൃഥ്വിരാജിന് സർപ്രൈസ് നൽകികൊണ്ട് ഷൂട്ടിൽ സെറ്റിൽ എത്തുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് സുപ്രിയ മേനോൻ.
Prithviraj and Supriya Menon insta post
സുപ്രിയ തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കിട്ട വിഡിയോയിൽ മുംബൈയിൽ നിന്ന് വിമാനം കയറിയ ശേഷമാണ് താൻ സിനിമയുടെ പാലക്കാട് ലൊക്കേഷനിൽ എത്തിയതെന്ന് പറയുന്നു.പക്ഷേ, പ്രതീക്ഷിച്ച പോലെ സർപ്രൈസ് ഏറ്റില്ല. മണിക്കൂറുകൾ താണ്ടി ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയെങ്കിലും ‘നീ എന്താ ഇവിടെ’ എന്നായിരുന്നു പൃഥ്വിയുടെ ചോദ്യം. രസകരമായ വീഡിയോയ്ക്ക് താഴെ ഒട്ടനവധി ആരാധകരാണ് കമ്മെന്റുകളുമായി എത്തിയത്.
സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ആരാധകരുടെ പ്രിയപ്പെട്ട താരങ്ങൾ ചിത്രത്തിൽ ഗസ്റ്റ് റോളിൽ എത്തും എന്ന് അഭ്യൂഹങ്ങൾ ഉണ്ട്. റിലീസ് ആയാൽ ചിത്രം എന്തായാലും നൂറു കോടി ക്ലബ്ബിൽ എത്തും എന്ന് ആരാധകർക്ക് ഉറപ്പാണ്. ചിത്രത്തിനെ സംബന്ധിച്ചുള്ള അപ്ഡേറ്റുകൾ എല്ലാം തന്നെ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. Prithviraj and Supriya Menon insta post
