ആകർഷകമായ സംസാര രീതി കൊണ്ട് വേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പേളി മണി. താരത്തിന്റെ കുടുംബ വിശേഷങ്ങളും ഇന്റർവ്യൂകളും ഏറെ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ചിരി പരത്തികൊണ്ട് താരം ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. അല്ലു അർജുനും രശ്മിക മന്ദാനക്കും ഒപ്പം ഇരിക്കുന്ന ചിത്രമാണ് പങ്കുവച്ചത്. ‘പോസ്റ്റ് ചെയുന്നു, പുഷ്പ പ്രൊമോഷനുകൾക്ക് ശേഷം വളരെ ക്ഷീണിതനാണ്. ഇത് എഡിറ്റ് ചെയ്തതാണെന്ന് ജിപി പറയും, എന്നാൽ യഥാർത്ഥ ആരാധകർക്ക് ഇത് യഥാർത്ഥമാണെന്ന് അറിയാം.
അല്ലു, രേശു എന്നിവർക്കൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് എഡിറ്റ് ചെയ്ത ചിത്രം പേളി പങ്കുവെച്ചിരിക്കുന്നത്. പേളി ചേച്ചി താഴത്തില്ല, ഇത്രയും റിസ്കി ഷൂട്ട് ഡ്യൂപ്പിനെ വെച്ച് ചെയ്യാമായിരുന്നല്ലോ എന്തെല്ലാമാണ് ആരാധകരുടെ രസകരമായ കമന്റുകൾ. രസകരമായ കമന്റുകൾക്കൊപ്പം രസകരമായ മറുപടിയും പേളി നൽകുന്നുണ്ട്. ഇനി ഞാൻ എടുത്ത പിക് എ ഐ ആണോ ,ഹോ കൺഫ്യൂഷൻ എന്നാണ് ജി പി യുടെ കമന്റ്. നീ കൊടുത്തയച്ച ചിപ്സും അണ്ടിപ്പരിപ്പും കിട്ടി എന്നാണ് പേളിയുടെ മറുപടി.

പേളിയുടെ അടുത്ത സുഹൃത്തായ ഗോവിന്ദ് പത്മസൂര്യയും ഭാര്യ ഗോപികയും കഴിഞ്ഞദിവസം അല്ലു അർജുനെ സന്ദർശിച്ചപ്പോൾ എടുത്ത ചിത്രം പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ കമന്റിൽ പേളിയെ കുറിച്ചായിരുന്നു സംസാര വിഷയം. അതിനെത്തുടർന്നാണ് പേളി ഇപ്പോൾ ഇത്തരത്തിൽ ഒരു ചിത്രം പങ്കുവെച്ചത്. ഗോവിൽ പത്മസൂര്യ മുൻപ് അല്ലു അർജുനും മായുള്ള ചിത്രം പങ്കുവെച്ചിരുന്നു. എന്നാൽ അത് എഡിറ്റഡ് ഫോട്ടോ ആണെന്ന് പേളിയായിരുന്നു പുറത്തുവിട്ടത്.
Pearly Maaney new post
പുഷ്പ 2ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് അല്ലു അർജുൻ രശ്മിക മന്ദാനയും കൊച്ചിയിലെത്തിയിരുന്നു. വൻ സ്വീകരണമാണ് ആരാധകർ ഇരുവർക്കും നൽകിയത്. അതോടെ ഗോവിന്ദ് പത്മസൂര്യയും ഭാര്യ ഗോപികയും അല്ലു അർജുനെ സന്ദർശിച്ചു. അല്ലുവിന് സമ്മാനങ്ങൾ നൽകുകയും ചെയ്തു. അല്ലുവിനെ കണ്ട സന്തോഷം ആരാധകരുമായി പങ്കുവെച്ചിരുന്നു. Pearly Maaney new post
