New Movie Vazhai trailer Out Now: മാരി സെൽവരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വാഴൈ. ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനോടകം അണിയറപ്രവർത്തകർ പുറത്തുവിട്ടു. വാഴത്തോട്ടം തൊഴിലാളികളുടെയും അവരുടെ മക്കളുടെയും ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം ആയി പറയുന്നത്.
മാരി സെൽവരാജ് തൻ്റെ കുട്ടിക്കാലത്ത് അനുഭവിച്ച യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് വാഴൈ എന്ന ചിത്രം ഒരുക്കുന്നത് എന്നും പറയുന്നു. പരിയേറും പെരുമാൾ (2018) എന്ന ചിത്രത്തിലൂടെയാണ് സെൽവ രാജ് ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ധനുഷിനെ നായകനാക്കി സെൽവ രാജ് ഒരുക്കിയ കർണൻ എന്ന ചിത്രവും ഏറെ വിജയം നേടി.

New Movie Vazhai trailer Out Now
യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആണ് കർണ്ണൻ എന്ന ചിത്രവും സെൽവരാജ് ഒരുക്കിയിരുന്നത്. മലയാള സിനിമ രംഗത്തുനിന്നും രജീഷ വിജയനും പ്രധാന കഥാപാത്രമായി കർണ്ണൻ സിനിമയിൽ അഭിനയിച്ചിരുന്നു. കർണൻ്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം സെൽവരാജും ധനുഷും വീണ്ടും ഒന്നിക്കുന്ന പുതിയ പ്രൊജക്റ്റ് ഒരുങ്ങുന്നു എന്ന വാർത്തയും പുറത്തു വന്നിരുന്നു.പൊൻവേൽ എം, രഘുൽ ആർ, കലൈയരശൻ, നിഖില വിമൽ, സതീഷ് കുമാർ, ദിവ്യ ദുരൈസാമി, ജാനകി തുടങ്ങിയ താരങ്ങൾ വാഴൈ എന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.ആദ്യം ചിത്രം നേരിട്ടുള്ള OTT റിലീസിംഗ് ആയി ആണ് തീരുമാനിച്ചിരുന്നത്.
എന്നാൽ പിന്നീട് തിയേറ്റർ റിലീസ് ആയി തന്നെ ചിത്രം തിരഞ്ഞെടുത്തു. ഈ മാസം 23 ന് ചിത്രം തിയ്യറ്ററുകളിൽ എത്തും. സന്തോഷ് നാരായണൻ ആണ് സംഗീതവും പശ്ചാത്തല സംഗീതവും ചെയ്തിരിക്കുന്നത്. തേനി ഈശ്വറാണ് ഛായാഗ്രഹണം. തൂത്തുക്കുടിയിലാണ് വാഴൈയുടെ ചിത്രീകരണം നടന്നത്.