Nayanthara new film title

ഇനി തുറന്ന യുദ്ധം; കണ്ണിൽ പകയും കയ്യിൽ ആയുധവുമായി ലേഡി സൂപ്പർസ്റ്റാർ

ലേഡി സൂപ്പർ സ്റ്റാർ നയൻതാര നായികയാവുന്ന ഏറ്റവും പുതിയ ചിത്രം ‘ഷീ ഡിക്ലെയർസ് വാർ’ ന്റെ
ടൈറ്റിൽ ടീസർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. നയൻ‌താര തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. ‘എ വാർ ഓൺ ബീസ്റ്റ്സ്’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവെച്ചത്. ചിത്രത്തിന്റെ ടീസർ
തിങ്കളാഴ്ച രാവിലെ 10.15-ന് റിലീസ് ചെയ്യും. കടും ചുവപ്പ് സാരിയിൽ ഒരു കൈയിൽ വടിയും മറുകൈയിൽ കത്തിയും പിടിച്ചണ് നയൻ‌താര പോസ്റ്റിൽ ഉള്ളത്. കൈകളിൽ തീപ്പന്തവുമായി വരുന്ന ജനക്കൂട്ടത്തെ നേരിടാനായി നിൽക്കുന്നതുപോലെയാണ് താരത്തിന്റെ കഥാപാത്രം. (Nayanthara new film title)

Nayanthara new film title 3

നയൻതാര: ബിയോണ്ട് ദ ഫെയറി ടെയിൽ ഡോക്യുമെൻ്ററി പുറത്തുവന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ നടൻ ധനുഷിനെതിരേ രൂക്ഷ വിമർശനവുമായി നയൻതാര കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതെ തുടർന്ന് നിരവധി താരങ്ങളാണ് നടിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. സമൂഹ മാധ്യമത്തിലുടനീളം ചർച്ചയുമായിരുന്നു. ഇപ്പോൾ ഷീ ഡിക്ലെയർസ് വാർ എന്ന പേരിൽ ചിത്രത്തിൻന്റെ പോസറ്റർ പുറത്തുവന്നത് വന്നതോടെ വീണ്ടും സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. നയൻതാരയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ കാണാം.

നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു നാനും റൗഡി താൻ. ധനുഷ് ആയിരുന്നു ചിത്രം നിർമിച്ചത്. സിനിമയുടെ സെറ്റിൽവച്ചായിരുന്നു നയൻതാരയും വിസ്നേഷും പ്രണയത്തിലായത്. ഈ സിനിമയുടെ ചില ‘ബിഹൈൻഡ് ദ സീൻ’ ദൃശ്യങ്ങൾ ഡോക്യുമെൻ്ററിയിൽ ഉൾപ്പെടുത്തി. ഇതിന് 10 കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് ധനുഷ് നയൻതാരയ്ക്ക് നോട്ടീസ് അയച്ചു.

Nayanthara new film title
Nayanthara new film title 4

ഇതിനുള്ള മറുപടിയായി നയൻ താര കത്ത് പുറത്തുവിട്ടു. ഇത് വലിയ ചർച്ചയായിരുന്നു. വെറും മൂന്ന് സെക്കൻഡ് ദൃശ്യം ഉപയോഗിച്ചതിനാണ് ധനുഷ് 10 കോടിയുടെ നോട്ടീസ് അയച്ചതെന്നും അദ്ദേഹത്തിന് തന്നോടും വിഘ്നേഷിനോടും പകയാണെന്നും കത്തിൽ പറയുന്നു. ടൈറ്റിൽ ടീസർ പുറത്തു വന്നതോടെ നിരവധി ആരാധകരാണ് നയൻതാരക്ക് പിന്തുണയും അഭിനന്ദനവുമായി എത്തുന്നത്.

Read also: നയൻതാര വിവാഹ ഡോക്യുമെന്ററി റിലീസ് ഉടൻ; പ്രോമോ പങ്കുവച്ച് നെറ്റ്ഫ്ലിക്സ്