Nayanthara kids new photos

ഞങ്ങളുടെ പ്രണയത്തിന്റെ പ്രതീകമാണിവർ; ഉയിരിനെയും ഉലകിനെയും ചേർത്ത് പിടിച്ച് നയൻതാര വിക്കി

ലേഡി സൂപ്പർ സ്റ്റാർ നയൻ‌താരയുടെ സിനിമ ജീവിതം മാത്രമല്ല കുടുംബ ജീവിതവും ഏറെ ശ്രദ്ധേയമാണ്. ഭർത്താവ് വിഘ്‌നേഷ് ശിവനും കുട്ടികളായ ഉലകിനും ഉയിരിനും ഒപ്പമുള്ള ചിത്രങ്ങൾ വയറലാവാറുണ്ട്. സിനിമ ജീവിതത്തിനിടയിലും മക്കളെ ശ്രദ്ധിക്കുന്നതിൽ നയൻ‌താര വിട്ടുവീഴ്ച്ച ചെയ്യാറില്ല. കുട്ടികൾക്കൊപ്പം സമയം പങ്കിടുമ്പോഴുള്ള ചിത്രങ്ങളെല്ലാം താരം പോസ്റ്റ്‌ ചെയ്യാറുണ്ട്. (nayanthara kids new photos)

ഇപോഴിതാ ശിശുദിന ആശംസകൾ നേർന്നുകൊണ്ട് പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. വെള്ള ഷർട്ടും മുണ്ടും ധരിച്ച വിഘ്‌നേഷിനും കുട്ടികൾക്കും ഒപ്പം പച്ച സാരിയിലാണ് നയൻസ് ഉള്ളത്. പ്രണയം മാത്രം, മാതാപിതാക്ളോടൊപ്പം സന്തോഷത്തോടെ പുഞ്ചിരിക്കുന്ന എല്ലാ കുട്ടികൾക്കും ശിശുദിനാശംസകൾ എന്ന കുറിപ്പോടെയാണ് താരം പോസ്റ്റ്‌ പങ്കുവച്ചിരിക്കുന്നത്. കുട്ടികൾക്കും ഭർത്താവിനുമൊപ്പം ഏറെ സന്തോഷവതിയാണ് നയൻ‌താര.

Nayanthara kids and family 3

2022 ജൂണിലാണ് നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ വന്‍ താരനിര ഇവരുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. നാനും റൗഡി താ എന്ന ചിത്രത്തിലൂടെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ശേഷം ഇവർക്ക് ഇരട്ട കുട്ടികൾ പിറന്നു. ഉലക്, ഉയിർ എന്നിങ്ങനെയാണ് കുട്ടികൾക്ക് പേരിട്ടിരിക്കുന്നത്. ശേഷം കുട്ടികളുമായുള്ള ഒരു സന്തോഷ നിമിഷവും താരങ്ങൾ ആരാധകാരുമായി പങ്കുവക്കാറുണ്ട്. കുട്ടികളുടെ പിറന്നാൾ, പൊങ്കൽ, വിജയദശമി തുടങ്ങി ഓരോ ആഘോഷങ്ങളിളെയും ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്.

nayanthara kids new photos

ഇതിനു മുൻപും കുട്ടികളോടൊപ്പം ഉള്ള നിരവധി ചിത്രങ്ങൾ നയൻതാര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിനെല്ലാം മികച്ച അഭിപ്രായമാണ് പ്രേക്ഷകർക്കിടയിൽ നിന്ന് വരുന്നത്. ഉലകിന്റെയും ഉയിരിന്റെയും വിശേഷാങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഒപ്പം തന്നെ നയൻസിന്റെയും വിക്കിയുടെയും പുതിയ സിനിമ വിശേഷങ്ങൾ കുറിച്ച് അറിയാനും ആരാധകർക്ക് വളരെയധികം താല്പര്യം ഉണ്ട്. Nayanthara new post

Nayanthara kids and family 4

Read also: എന്നെ ഇതിന് പ്രാപ്തനാക്കിയ തൃശ്ശൂരിലെ ജനതക്ക് നന്ദി; G7 സമ്മേളനം നയിച്ച് ശ്രീ സുരേഷ് ഗോപി