Naga Chaithanya and Sobhitha wedding

കളറാണ് ഈ കല്യാണം, വരണമാല്യം ചാർത്തി നാഗ ചൈതന്യ കണ്ണ് നിറഞ്ഞ് ശോഭിത; നാഗ ചൈതന്യയും ശോഭിത ധുലിപാലയും വിവാഹിതരായി

തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹം കഴിഞ്ഞു. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ചായിരുന്നു വിവാഹം. ബുധനാഴ്ച രാത്രി 8.15-നായിരുന്നു വിവാഹം നടന്നത്. ഗോൾഡൻ പട്ടുസാരി അണിഞ്ഞായിരുന്നു ശോഭിത. പരമ്പരാഗത തെലുങ്ക് വരന്റെ വേഷമായിരുന്നു നാഗചൈതന്യയുടേത്. ( Naga Chaithanya and sobhitha wedding)

അക്കിനേനി കുടുംബത്തിന്റെ ഉടമസ്‌ഥതയിലുള്ളതും ടോളിവുഡിലെ പ്രശസ്തമായ നിരവധി സിനിമകൾ ഷൂട്ട് ചെയ്തതും അന്നപൂർണ സ്റ്റുഡിയോയിലാണ്. ജൂനിയർ എൻടിആർ, രാം ചരൺ,അല്ലു അർജുൻ, ഉപാസന കൊനിഡേല, മഹേഷ് ബാബു തുടങ്ങി വൻ താരാ നിര തന്നെ വിവാഹത്തിൽ പങ്കെടുത്തു. ഓഗസ്റ്റ് 8നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. വിവാഹത്തിനു മുന്നോടിയായി തെലുങ്ക് പരമ്പരാഗത രീതികൾ അനുസരിച്ചുള്ള നിരവധി ചടങ്ങുകൾ നടത്തിയിരുന്നു. ഹൽദി, പെല്ലിക്കുതിരു തുടങ്ങിയ ആഘോഷങ്ങളുടെ ചിത്രങ്ങൾ ശോഭിത പങ്കുവച്ചിട്ടുണ്ട്.

Naga Chaithanya and Sobhitha wedding 3

നാഗാർജുന ഇരുവർക്കും വിവാഹാശംസകൾ നേർന്നു. ‘ശോഭിതയും ചായ്‌യും ഒരുമിച്ച് ഈ മനോഹരമായ അദ്ധ്യായം ആരംഭിക്കുന്നത് കാണുന്നത് എനിക്ക് സവിശേഷവും വൈകാരികവുമായ നിമിഷമാണ്. എന്റെ പ്രിയപ്പെട്ട ചായ് അഭിനന്ദനങ്ങൾ. ഒപ്പം കുടുംബത്തിലേക്ക് സ്വാഗതം പ്രിയ ശോഭിത. നീ ഇതിനകം ഞങ്ങളുടെ ജീവിതത്തിൽ വളരെയധികം സന്തോഷം കൊണ്ടുവന്നു. അക്കിനേനി നാഗേശ്വര റാവുവിന്റെ സ്നേഹവും മാർഗദർശനവും നമ്മോടൊപ്പമുണ്ട്. ഇന്ന് ഞങ്ങളുടെ മേൽ വർഷിച്ച അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദി പറയുന്നു’.വിവാഹച്ചിത്രങ്ങൾ പങ്കുവച്ച്കൊണ്ട് നാഗാർജുന കുറിച്ചു.

Naga Chaithanya and sobhitha wedding

നടി സമാന്തയുമായാണ് നാഗചൈതന്യയുടെ ആദ്യവിവാഹം. 2017 ലാണ് ഇരുവരും വിവാഹിതരായത്. നാലു വർഷത്തെ ദാമ്പത്യത്തിന് ശേഷം 2021ൽ ഇരുവരും വിവാഹമോചിതരായി. ഇതിനുശേഷമായിരുന്നു നാഗചൈതന്യ ശോഭിതയുമായി അടുപ്പത്തിലാവുന്നത്. ഇരുവരും ഇതിനെ പറ്റി തുറന്നു സംസാരിച്ചില്ലെങ്കിലും, ഒന്നിച്ച് അവധിക്കാലം ചിലവഴിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ‘തണ്ടേൽ’ എന്ന സിനിമയാണ് നാഗചൈതന്യയുടെ പുതിയ പ്രൊജക്ട്. സായ് പല്ലവിയാണ് നായിക. ‘മങ്കിമാൻ’എന്ന ദേവ് പട്ടേലിന്റെ ചിത്രത്തിലാണ് ശോഭിത ധൂലിപാല അവസാനമായി അഭിനയിച്ചത്. Naga Chaithanya and sobhitha wedding

Naga Chaithanya and Sobhitha wedding 4

Read also: ബാലതാരത്തിൽ നിന്ന് നായികാ പദവിയിലേക്ക്; ബേബി അനിഖ സുരേന്ദ്രന് ഇന്ന് 20 വയസ്, യൗവനത്തിലേക്ക് ചുവടുവെച്ച് പ്രിയതാരം…