എല്ലാ കാത്തിരിപ്പുകൾക്കും വിരാമo ഇട്ട് കൊണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി മലയാളികൾ ആകാംഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം ബറോസ് ത്രീ ഡി തീയേറ്ററിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കങ്കുവയുടെ റിലീസിനൊപ്പം തീയേറ്ററിൽ ബറോസിന്റെ ട്രെയ്ലറും റിലീസ് ചെയ്തിരുന്നു നേരത്തേ തന്നെ. വലിയ ആവേശത്തോടെയാണ് ആരാധകർ ട്രെയ്ലറിനെ വരവേറ്റത്. അഞ്ച് വർഷമായുള്ള കാത്തിരിപ്പിനാണ് ഈ ക്രിസ്തുമസിന് അവസാനമാവുക. (Mohanlal new film Barroz Trailer)
ത്രീഡി സിനിമയായ ബറോസിൻ്റെ റിലീസ് ഡിസംബർ 25 നാണ്. സിനിമ ലോകം ഇത്വരെ കാണാത്തെ ദൃശ്യമിഴിവോടെയാണ് ബറോസ് എത്തുന്നത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന ഇതും ബറോസിനുണ്ട്. മോഹൻലാലിൻ്റെ ഇതുവരെ കാണാത്ത ലുക്ക് നേരത്തെ തന്നെ ആരാധകർക്കിടയിൽ ചർച്ചയായി മാറിയിരുന്നു. വെർച്വൽ ത്രീഡിയായാണ് ട്രെയ്ലർ പുറത്തിറങ്ങിയിരിക്കുന്നത്. ത്രീ കണ്ണടയില്ലാതെ തന്നെ ത്രീഡി എഫക്ട് നൽകുന്നതാണ് ഇതിൻ്റെ മേക്കിംഗ്. വരാനിരിക്കുന്ന കാഴ്ച വിസ്മയത്തിൻ്റെ സൂചന നൽകുന്നതാണ് ട്രെയ്ലർ എന്ന് വ്യക്തം. ചിത്രത്തിൽ നിധി കാക്കുന്ന ഭൂതമായാണ് മോഹൻലാൽ എത്തുന്നത്. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ചിത്രമായിരിക്കും ബറോസ്.

ബറോസ് ആയാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് നിധി കാക്കുന്ന ഒരു ഭൂതമാണ് അത്. ജിജോയുടെ കഥയാണ് മോഹൻലാൽ സിനിമയാക്കിയിരിക്കുന്നത് അവരുടേതാണ് മൈ ഡിയർ കുട്ടിച്ചാത്തൻ. മോഹൻശർമ, തുഹിൻ മേനോൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മായാ, സീസർ ലോറൻ തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തിൽ അഭിനിയിച്ചിട്ടുണ്ട്. ബറോസും ഒരു കുട്ടിയും തമ്മിലുള്ള ബന്ധത്തിൻ്റെ കഥയാണ് സിനിമ പറയുന്നത്. ട്രെയ്ലർ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുറുകളുമായി എത്തിയിരിക്കുന്നത്.
mohanlal new film
ലാലേട്ടൻ്റെ നടൻ ആയുള്ള തുടക്കവും സംവിധായകൻ ആയുള്ള തുടക്കവും ഒരേ ദിവസം. വൻ വിജയം ആവട്ടെ ലാലേട്ട, ലാലേട്ടന്റെ ഇത്രയും നാളത്തെ കഷ്ടപാടിന് അർഹിച്ച വിജയം തന്നെ കിട്ടണെ എന്ന പ്രാർത്ഥന മാത്രം, ഒരു മമ്മൂക്ക ഫാൻ ആയി തന്നെ പറയട്ടെ പടം നല്ലതോ ചീത്തയോ ആയിരുന്നാലും മോഹൻലാൽ എന്ന നടന്റെ ജീവിതത്തിൻ്റെ ഒരു പക്ഷെ ഏറ്റവും വലിയ ഒരു പ്രതീക്ഷ ആയിരിക്കും ഈ സിനിമ.. കൂടെ ഉണ്ടാവും ലാലേട്ടാ ഞങ്ങളും.. എല്ലാവിധ ഭാവുകങ്ങളും സിനിമ ഗംഭീര വിജയമായി തീരട്ടെ, കളിയാക്കിയവരെ കൊണ്ട് മാറ്റിപറയിപ്പിക്കുന്ന തരത്തിൽ ഉള്ള ഒരു ചിത്രമായി മാറട്ടെ’ എന്നിങ്ങനെയാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ. Mohanlal new film Barroz Trailer
