Mammotty new film dominic and ladies purse trailer

സുരേഷ് ഗോപി – ദുൽക്കർ സൽമാന് ശേഷം മമ്മുട്ടി – ഗോകുൽ കൂട്ടുകെട്ട്; ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സിന്റെ ടീസർ പുറത്ത്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ‘ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടു. മൈ നെക്സ്റ്റ് എന്ന കുറിപോടെ മമ്മൂട്ടിയാണ് ടീസർ പുറത്തുവിട്ടത്. ത്രില്ലർ ചിത്രം ആയിരിക്കും എന്നാണ് ടീസർ നൽകുന്ന സൂചന. മമ്മൂട്ടിക്കൊപ്പം ഗോകുൽ സുരേഷും ടീസറിൽ ഉണ്ട്. ഒരു സംഘട്ടനം നടക്കുമ്പോൾ അതിനെ എങ്ങനെ നേരിടണമെന്ന് ഗോകുൽ സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തോട് പറഞ്ഞു കൊടുക്കുകയാണ് മമ്മൂട്ടി. രസകരമായ സംഭാഷണത്തിലൂടെയാണ് ഇത് അവതരിപ്പിക്കുന്നത്. (Mammotty new film dominic and ladies purse trailer)

ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. മമ്മൂട്ടിയും ജിവിഎമ്മും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. കൂടാതെ പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാളം ചിത്രം കൂടിയണിത്. ടീസറിന് മുന്നോടിയായി സംവിധായകൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരുന്നു.

Mammotty new film dominic and ladies purse trailer 3

‘വിനീതവും യഥാർത്ഥവുമായ അനുഭവത്തിന് മമ്മൂട്ടി സാറിന് നന്ദി. തിയേറ്ററുകളിലേക്കുള്ള യാത്രയുടെ തുടക്കം ഇതാ’ എന്നാണ് ഗൗതം മേനോൻ കുറിച്ചത്. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് പോസ്റ്റ്‌ മമ്മൂട്ടിയുടെ ജന്മദിനത്തിലായിരുന്നു പുറത്തു വിട്ടത്.

Mammotty new film dominic and ladies purse trailer

ചിത്രം രചിച്ചിരിക്കുന്നത് ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ്. വിനീത് , ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്. Mammotty new film dominic and ladies purse trailer

Mammotty new film dominic and ladies purse trailer 4

Read also: സ്വപ്നങ്ങൾക്ക് ചിറകേകിയ ഇടം; ചായക്കൂട്ടുകൾ കൊണ്ട് കഥ പറയും ചിത്രങ്ങൾ, കോട്ടയം നസീറിന്റെ ഹോം ടൂർ പങ്കുവെച്ച് കാർത്തിക് സൂര്യ