Malavika Krishnadas postpartum health video

പ്രസവ ശേഷം ജീവിതത്തിൽ സംഭവിച്ച മാറ്റം; ഗുല്‍സുവിനൊപ്പമുള്ള പുതിയ ജീവിതം, പ്രസവരക്ഷ വീഡിയോ പങ്കുവെച്ച് മാളവിക കൃഷ്ണദാസ്

ഇന്ത്യൻ നടിയും ടെലിവിഷൻ അവതാരകയും ക്ലാസിക്കൽ നർത്തകിയുമായ മാളവിക കൃഷ്ണദാസ് 2018-ലെ മലയാളം ടാലൻ്റ്-ഹണ്ട് റിയാലിറ്റി ഷോ നായികാ നായകനിലൂടെ സിലിബ്രിറ്റിയായി തുടക്കം കുറിച്ച താരമാണ്. 2020 മുതൽ 2021 വരെ ഇന്ദുലേഖ എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് താരം അഭിനയജീവിതത്തിലേക്ക് കടന്നു. സൗന്ദര്യം കൊണ്ടും തന്റെ കഴിവുകൊണ്ടും ആരാധകർക്കിടയിൽ പെട്ടന്നുതന്നെ ഹിറ്റാക്കാൻ മാളുവിന് എളുപ്പം സാധിച്ചു. (Malavika Krishnadas postpartum health video)

തന്റെ ജീവിതപങ്കാളിയായി താരം സ്വീകരിച്ചത് നായിക നായകനിൽ മാളവികയുടെ സഹമത്സരാർത്ഥിയായിരുന്ന തേജസ് ജ്യോതിയെയാണ്. അറേഞ്ച്ഡ് ലവ് മാര്യേജായിരുന്നു ഇരുവരുടെയും. നായികനായകൻ റിയാലിറ്റി ഷോ യ്ക്കുശേഷം തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും യുട്യൂബ് എന്ന സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കുന്ന താരം 10 ലക്ഷത്തിലധികം ഫോള്ളോവെർസ് ഉള്ള വ്ലോഗ്ഗർ കൂടിയാണ്.

Malavika Krishnadas postpartum health video 3
Malavika Krishnadas postpartum health video

ജീവിതത്തിലെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന താരമാണ് മാളവിക കൃഷ്ണദാസും പങ്കാളി തേജസ് ജ്യോതിയും. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായ കുഞ്ഞിന്റെ വരവിനായുള്ള നീണ്ട കാത്തിരിപ്പിലായിരുന്നു ദാമ്പതികൾ. അങ്ങനെ നീണ്ട കാത്തിരിപ്പുകൾക്ക് ഒടുവിൽ തങ്ങളുടെ കുഞ്ഞുവാവയെ വരവേറ്റു കൊണ്ടുള്ള ചിത്രങ്ങളും അവർ തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതോടെ ഒത്തിരി ആരാധകരാണ് ഇവർക്ക് ആശംസകൾ അറിയിച്ചത്.

ശേഷം, ഒരു ചുംബനത്താൽ അടയാളപ്പെടുത്തട്ടേ , എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രണയകഥ ആരംഭിക്കുന്നു… എന്ന കുറിപ്പോടെ കുഞ്ഞിനോടൊപ്പം പങ്കുവെച്ച ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോളിത പ്രസവാനന്തര ശുശ്രൂഷയുടെ ഭാഗമായി കോഴിക്കോട് സമേദാ ആയുർവേദ ഹോസ്പിറ്റലിൽ 10 ദിവസങ്ങളായുള്ള ചികിത്സയിലാണ് താരം.ചികിത്സയുടെ അവസാന ദിവസം ചികിത്സ കർമങ്ങളും രീതികളുമടങ്ങിയ വ്ലോഗ് തന്റെ യു ട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം. Malavika Krishnadas postpartum health video

Malavika Krishnadas postpartum health video 4

Read also: കൺമണിയെത്തും മുൻപേ പുതിയൊരു അതിഥി കൂടി; ഇത് കഷ്ടപ്പാടിന്റെ വിജയം, ഇഷ്ട വാഹനം സ്വന്തമാക്കി കെ എൽ ബ്രോ ബിജു റിത്വിക്