L2 Empuraan To 200 Crore Club : ജനപ്രിയ നായകൻ മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം എമ്പുരാൻ, റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷനിൽ ₹200 കോടി കടന്നിരിക്കുന്നു. പൃഥിരാജ് സുകുമാരൻ മുരളി ഗോപി കൂട്ടുകെട്ടിൽ ജനിച്ച ഈ ചിത്രം മലയാളം ചലച്ചിത്ര രംഗത്തെ തരംഗം സൃഷ്ടിച്ചിരിക്കുന്നു. റിലീസ് ചെയ്തേ ദിവസം മുതൽക്കേ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്‌ടിച്ച ചലച്ചിത്രം ഇതാ ചരിത്രത്തിന്റെ താളുകളിലേക്ക്.
48 മണികുറുനികം 100 കോടി കളക്ഷൻ ചിത്രം നേടിയിരുന്നു. ചിത്രത്തിന്റെ റീ എഡിറ്റഡ് പതിപ്പ് ഉടൻ തീയേറ്ററുകളിൽ എത്തും. ഏകദേശം മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ നീക്കം ചെയ്തു, പരിഷ്കരിച്ച പതിപ്പ് മാർച്ച് 31 മുതൽ പ്രദർശിപ്പിക്കും. മാർച്ച് 27ന് രാവില്ലേ 6 മണി മുതലാണ് ചിത്രത്തിന്റെ പ്രദർശനം ആരംഭിച്ചത്. പൃഥിരാജ് സുകുമാരന്റെ സംവിധാനത്തിൽ സൃഷ്ട്ടിച്ച മൂന്നാം ചിത്രമാണ് എമ്പുരാൻ.

കാണികൾ ആഗ്രഹിച്ചതുപോലെ മോഹൻലാൽ എന്ന അതുല്യ നടന്റെ ആക്ഷൻ സീൻനുകളോടെയാണ് ഈ ചിത്രം ജനപ്രിയചിത്രങ്ങളുടെ ഗണത്തിലേക്ക് നീങ്ങുന്നത്. ആൻ്റണി പെരുമ്പാവൂർ, സുബാസ്കരൻ, ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറുകളിൽ സംയുക്തമായാണ് ചിത്രം നിർമ്മിചിരിക്കുന്നത്.
L2 Empuraan
മഞ്ജു വാരിയർ, ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സൂരജ് വെഞ്ഞാറമൂട്, ബൈജു, സായ്കുമാർ, സാനിയ ഈയപ്പൻ, മണിക്കുട്ടൻ, ജെറോം ഫ്ലിൻ എന്നിവരാണ് മറ്റു താരങ്ങൾ. സംവിധായകന്റെ കഴിവുകൾ തെളിയിച്ചുകൊണ്ട് എമ്പുരാൻ എന്ന ചിത്രം മലയാള ചലച്ചിത്ര രംഗത്തിന് ഒരു വലിയ വാതിൽ തുറന്നുകാട്ടുന്നു. 2025-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമാണ് ഇത്. മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി ഭാഷകളില് ചിത്രം പുറത്തിറങ്ങിയത്. L2 Empuraan To 200 Crore Club Post
