kunchacko boban new post

26 വർഷങ്ങൾക്ക് ശേഷം ഞങ്ങൾ ഒന്നിക്കുന്നു; മമ്മുട്ടി മോഹൻലാൽ ചിത്രത്തിൽ ചാക്കോച്ചനും, ചിത്രം പങ്കുവെച്ച് മമ്മുട്ടി കമ്പനി

മഹേഷ്‌ നാരായൺ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ സൂപ്പർ സ്റ്റാർസ് ആയി മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികൾ. മമ്മൂക്കക്കും ലാലേട്ടനും ഒപ്പമുള്ള ചിത്രമാണ് കുഞ്ചാക്കോ ബോബൻ പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രമാണ് ഇപ്പോൾ വയറലാവുന്നത്.

kunchacko boban new post
kunchacko boban new post

‘വിത്ത് ദി ബിഗ് എം’സ്, ഫാൻബോയിങ് അറ്റ് ഇറ്റ്സ് പീക്ക്. എ മഹേഷ് നാരായണൻ മൂവി’ എന്ന കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തത്. മോഹൻലാലിനെ ചേർത്തുപിടിച്ചാണ് മമ്മൂട്ടി ചിത്രത്തിൽ നിൽക്കുന്നത്. നിമിഷ നേരം കൊണ്ടുതന്നെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. നിരവധി ആരാധകരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. സമയമിതപൂർവ സായാഹ്നം എന്നാണ് രമേശ്‌ പിഷാരടി കമന്റ് ഇട്ടത്.

ഇൻസ്റ്റ കത്തിച്ചു, ബോക്സ്‌ ഓഫീസ് കത്തും, സോഷ്യൽ മീഡിയയ്ക്ക് ചാക്കോച്ചൻ തീ കൊളുത്തി, ഹരികൃഷ്ണൻസും മോഹിനി വർമ്മയും വീണ്ടും ഒന്നിക്കുന്നു എന്നിങ്ങനെയാണ് ആരാധക കമന്റുകൾ. ചിത്രം ഒരുങ്ങുന്നത് ആ​ന്റോ​ ​ജോ​സ​ഫ് ​ഫി​ലിം​ ​ക​മ്പ​നി​യുടെ ​ ​ബാ​ന​റിലാണ്. മാലിക് എന്ന ചിത്രത്തിന് ശേഷം മഹേഷ്‌ നാരായൺ സംവിധാനം ചെയുന്ന അടുത്ത ചിത്രമാണിത്. ചിത്രത്തിൽ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട് എന്നാണ് ഈ അപ്ഡേറ്റ് കാണിക്കുന്നത്.

kunchacko boban new post
kunchacko boban new post
kunchacko boban new post

മമ്മൂട്ടിയും മോഹൻലാലുമെല്ലാം സിനിമയുടെ ചിത്രീകരണത്തിനായി കൊളംബോയിലാണുള്ളത്. കൊളംബോയിൽ പോകാനായി കൊച്ചിയിലെത്തിയ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ആന്റണി പെരുമ്പാവൂർ എന്നിവർക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ശ്രീലങ്കയിലാണ് സിനിമയുടെ ആദ്യ ഷെഡ്യൂൾ നടക്കുക. ശ്രീലങ്കയ്ക്ക് പുറമേ യു.കെ, അസർബൈജാൻ, ദുബായ്, ഡൽഹി, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലും സിനിമയുടെ ചിത്രീകരണം നടക്കും. kunchacko boban new post

Read also: ബൈ പറഞ്ഞ് ബാല, കൊച്ചിയിൽ ഇനി ഞാനില്ല; മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു