KL Bro Biju wife Kavi maternity photoshoot

കെ എൽ കുടുംബത്തിലേക്ക് ഒരു കുഞ്ഞുവാവ കൂടി; കവിയുടെ ആദ്യ മേക്കോവർ ആണ്, മറ്റേർണിറ്റി ചിത്രങ്ങൾ പങ്കുവെച്ച് ബിജു ചേട്ടൻ

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോർമുകളിൽ വച്ച് ഏറ്റവും കൂടുതൽ ആളുകൾ സമയം ചിലവഴിക്കുന്നത് യൂട്യൂബിലൂടെയാണ്. ഒട്ടനവധി വ്ലോഗർസിന്റെയും കോൺടെന്റ് ക്രീറ്റേഴ്‌സിന്റെയും ഉയർച്ചയ്ക്ക് കാരണമായ കൊറോണകാലവും, യൂട്യൂബ് ട്രെൻഡിംഗ് വീഡിയോകളും മലയാളികൾ അത്ര വേഗം മറക്കില്ല. നാലു ചുവരുകൾക്കുള്ളിൽ അകപ്പെട്ട തങ്ങളുടെ സബ്സ്ക്രൈബ്ഴ്സിന്റെ മുന്നിലേക്ക് ഒരു ലോകം തന്നെ കാട്ടികൊടുത്ത വ്ലോഗർമ്മാരുടെ കൂട്ടത്തിൽ ഏറ്റവും ട്രെൻഡിങ്ങിൽ തിളങ്ങുന്ന പേരാണ് കെഎൽ ബിജു & ഋത്വിക് എന്ന ഫാമിലി വ്ലോഗ് ക്രിയേറ്റർസ്. (KL Bro Biju wife Kavi maternity photoshoot)

അച്ഛനും അമ്മയും ഏകമകനും അച്ഛമ്മയും അടങ്ങുന്ന ഒരു കൊച്ചു കുടുംബം. അവരുടെ കളി ചിരികളും, തമാശകളും, വീട്ടു ജോലികളും, അങ്ങനെ അങ്ങനെ നിത്യ ജീവിതത്തിലെ കോൺടെന്റു വീഡിയോകൾ പ്രേക്ഷകർക്കു മുന്നിലെത്തിച്ച് അവർ തുടക്കമിട്ടു. 2024-ലെ കണക്കനുസരിച്ച് അദ്ദേഹത്തിന് 42 ദശലക്ഷത്തിലധികം സ്ഥിരം കാഴ്ചക്കാരുണ്ട്, സോഷ്യൽ ബ്ലേഡ് KLBROBijuRithvik1-നെ “ഇന്ത്യയിലെ ഏറ്റവും വലിയ YouTube ചാനലുകളിൽ ഒന്ന്” എന്ന് വിളിക്കുന്നു. 2024 മാർച്ചിൽ Kl Bro ബിജുവിൻ്റെ ചാനൽ സബ്‌സ്‌ക്രൈബർമാരുടെ എണ്ണത്തിൽ CarryMinati-യെ മറികടന്നു കൊണ്ട് ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബർമാരുള്ള ഇന്ത്യൻ യൂട്യൂബറായി ഈ ഫാമിലിമാറി.

KL Bro Biju wife Kavi maternity photoshoot 3

KL Bro Biju wife Kavi maternity photoshoot

ഇന്ത്യയിലെ ഏറ്റവും ഉയർന്ന വ്യൂവർഷിപ്പിനുള്ള അവാർഡ് യൂട്യൂബ് അദ്ദേഹത്തിന് നൽകി. ഒപ്പം ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ യൂട്യൂബ് ചാനൽ വീഡിയോയായി അദ്ദേഹത്തിൻ്റെ ഒരു ഷോർട്ട്സ് വീഡിയോയും തിരഞ്ഞെടുക്കപ്പെട്ടു. ഈ ലിസ്റ്റിലെ രണ്ടും മൂന്നും നാലും സ്ഥാനങ്ങളും Kl Bro ബിജുവിൻ്റെ വീഡിയോകളാണ്. റൂബി പ്ലേ ബട്ടൺ (50 ദശലക്ഷം വരിക്കാരെ നേടിയ സ്രഷ്‌ടാക്കൾക്ക് നൽകിയത്) സ്വന്തമാക്കികൊണ്ട് വിജയത്തിളക്കമായി മാറിയ ഫാമിലിയിലെ പുതിയ അംഗത്തിനായുള്ള കാത്തിരിപ്പിലാണ്.

ബിജുവിന്റെ ഭാര്യ കവിത ഗർഭിണിയാണെന്നുള്ള സന്തോഷവാർത്തയും തങ്ങളുടെ സബ്സ്ക്രൈബ്ഴ്സിനോട്‌ പങ്കുവച്ച താരങ്ങൾ പുതു പുത്തൻ മറ്റേണിറ്റി വീഡിയോയുമായി എത്തിയിരിക്കുകയാണ്. സാരി ഔട്ഫിറ്റിൽ അണിഞ്ഞൊരുങ്ങി അതീവ സുന്ദരിയായി നിൽക്കുന്ന കവിതയ്‌ക്കൊപ്പം കുടുംബവും ഒന്നിക്കുന്ന വിഡിയോയിൽ ഒട്ടനവധി ആരാധകരാണ് കമെന്റുകളുമായി എത്തിയത്. KL Bro Biju wife Kavi maternity video

KL Bro Biju wife Kavi maternity photoshoot 4

ഗോപികയുടെ ആദ്യത്തെ സിനിമ; എല്ലാവരുടെയും അനുഗ്രഹത്തോടെ ഷൂട്ടിംഗ് ഇന്ന് തുടങ്ങുന്നു, സുമതി വളവിന് ആശംസയുമായി ജിപി