ഫാമിലി വ്ലോഗിലൂടെ ആരാധകരെ സ്വന്തമാക്കിയ വ്യക്തിയാണ് ബിജു. ബിജു ഋത്വിക് എന്ന ബിജുവിന്റെ കെ എൽ ബ്രോ എന്ന ചാനലിന് 50 മില്യണിലധികം സബ്സ്ക്രൈബേഴ്സ് ആണ് ഉള്ളത്. യൂട്യൂബിൽ നിന്ന് നല്ലൊരു തുക വരുമാനമായി ലഭിക്കുന്നുണ്ടെങ്കിലും ഇപ്പോഴും വളരെ ലളിതമായ ജീവിതം തന്നെയാണ് ബിജുവും കുടുംബവും മുന്നോട്ട് കൊണ്ടുപോകുന്നത്. (KL Bro Biju bought a new car)
ഇയാളുടെ ഈ സ്വഭാവം തന്നെയാണ് വലിയ സ്വീകാര്യത നേടിക്കൊടുകാണ് ഇടയാക്കിയത്. രണ്ടാമത്തെ കൺമണിയെ കാത്തിരിക്കുകയാണ് ബിജുവും ഭാര്യ കവിയും. കുഞ്ഞ് എത്തുന്നതിന് മുൻപ് മറ്റൊരു പുതിയ വിശേഷം പങ്കിടുകയാണ് ബിജു. ബിജുവിന്റെ വീട്ടിലേക്ക് ഒരു അതിഥി കൂടി എത്തിയിരിക്കുകയാണ്. പുതിയ കാർ വാങ്ങിയിരിക്കുകയാണ്. ഇന്നോവയുടെ ഹ്രൈബിഡ് കാറാണ് വാങ്ങിയിരിക്കുന്നത്. പ്രസവം വരുന്നു, കുറെ യാത്രകൾ വരുന്നു, കുലുങ്ങി കുലുങ്ങിയുള്ള യാത്രകൾ കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം ഒക്കെ കണക്കിലെടുത്താണ് 7 പേർക്ക് ഇരിക്കാൻ പാകത്തിലുള്ള വണ്ടി വാങ്ങിക്കാൻ തീരുമാനിച്ചതതെന്ന് ബിജു പറയുന്നു.

നമ്മുടെ വീട്ടിലേക്ക് ഒരാൾ കൂടി വന്നു. കുഞ്ഞുവാവയ്ക്ക് മുൻപെ എത്തിയ ആളാണ്. 15 വർഷം മുൻപാണ് ആദ്യമായി ഒരു വണ്ടി, അതും ഒരു ബൈക്ക് വാങ്ങുന്നതതെന്ന് ബിജു പറഞ്ഞു. ലോൺ എടുത്താണ് താൻ ആദ്യത്തെ ബൈക്ക് വാങ്ങിയതെന്നും ബിജു പറഞ്ഞു. ആദ്യമായി വാങ്ങിയ വണ്ടിയോട് തനിക്ക് വലിയ ആത്മബന്ധമുണ്ടെന്നും ബിജു കൂട്ടിച്ചേർത്ത്. വിവാഹം ഒക്കെ ആലോചിച്ച് പോയതൊക്കെ ഈ ബൈക്കിൽ തന്നെയാണ്.
KL Bro Biju bought a new car
വിവാഹത്തിന് ശേഷം കുടകിലേക്കുള്ള യാത്രയിൽ അധികവും ബസ്സിനെ ആണ് ആശ്രയിച്ചത്. അപ്പോഴൊന്നും ഒരു കാർ വാങ്ങണമെന്ന തോന്നൽ ഉള്ളിലേക്ക് വന്നില്ല. അപ്പോഴാണ് അമ്മയ്ക്ക് ഓപ്പറേഷൻ വന്നതും അമ്മയെ കൊണ്ടുപോകാനായി ഒരു വണ്ടി വേണം എന്നുള്ള അവിശ്യം വരുന്നതും. ആയിടെയാണ് ഒരു സെക്കൻ ഹാൻഡ് കാർ ഏട്ടന്റെ സഹായത്തോടെ വാങ്ങിയതെന്നും അയാള് പറഞ്ഞു. അതിലാണ് പിന്നീട് യാത്രകൾ മുഴുവൻ. തൻറെ ജീവിതത്തിൽ അനുഭവിച്ച ബുദ്ധിമുട്ടുകൾ എല്ലാം ബിജു വീഡിയോയിലൂടെ പറയാറുണ്ട്. കോവിഡ് സമയത്താണ് ബിജു യൂട്യൂബിൽ സജീവമാകുന്നത്. പിന്നീട് അങ്ങോട്ട് കുതിപ്പായിരുന്നു. ഞങ്ങൾ രണ്ട് പേരും ബുദ്ധിമുട്ട് അറിഞ്ഞു ജീവിച്ചവർ ആണെന്നുംഅത്കൊണ്ടാണെന്ന് ഇങ്ങിനെ ജീവിക്കാൻ കഴിയുന്നതെന്നും അയാൽ പറഞ്ഞു. KL Bro Biju bought a new car.
