കീർത്തി സുരേഷ് വിവാഹിതയായി. ബിസിനസുകാരനായ ആന്‍റണി തട്ടിലാണ് വരൻ. ഗോവയിൽ വച്ചായിരുന്നു ഇതുവരെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങൾ കീർത്തി സുരേഷ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആണ് പുറത്തുവിട്ടത്. നടന്‍ വിജയിയും കീര്‍ത്തിയുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
പച്ചയും മഞ്ഞയും കലർന്ന സാരിയിൽ ആഭരണങ്ങൾ ധരിച്ചാണ് ചിത്രത്തിൽ കീർത്തിയുള്ളത്. കൂടാതെ ചുവപ്പു സാരിയിൽ സുന്ദരിയായ ചിത്രവും ഉൾപ്പെടുന്നു. തമിഴ്നാട് സ്റ്റൈലിൽ ആണ് വിവാഹം നടന്നിരിക്കുന്നത് എന്നാണ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാക്കുന്നത്. 15 വർഷത്തിലേറെയുള്ള പ്രണയത്തിനു ശേഷമാണ് ഒരു വിവാഹിതരാകുന്നത്. കീര്‍ത്തി സുരേഷ് വിവാഹിതയാകാന്‍ പോകുന്നുവെന്ന നേരത്തെ പുറത്തു വന്നിരുന്നു.

Keerthy Suresh Wedding :
എന്നാൽ ഇതിനെക്കുറിച്ച് താരമോ താരത്തിന്റെ കുടുംബമോ പ്രതികരിച്ചിരുന്നില്ല.ശേഷം ദീപാവലി ദിവസം കീർത്തി തന്നെ ഇക്കാര്യം അറിയിച്ചു. ആന്റണിയോടൊപ്പം നിൽക്കുന്ന ചിത്രം ആയിരുന്നു കീർത്തി പങ്കുവെച്ചത്. കൊച്ചി സ്വദേശിയാണ് ആന്‍റണി. കൊച്ചിയിലും ദുബായിലും ആന്റണിക്ക് ബിസിനസ് ഉണ്ട്. ആസ്‍പിരെസോ വിൻഡോസ് സൊലൂഷൻസിന്റെ മേധാവി കൂടിയാണ് ആന്റണി തട്ടിൽ. സിനിമ നിര്‍മാതാവും നടനുമായ ജി സുരേഷ് കുമാറിന്‍റെയും നടി മേനകയുടെയും മകളാണ് കീര്‍ത്തി സുരേഷ്.
ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് കീർത്തി സുരേഷ് പിന്നീട് വളരുകയായിരുന്നു. ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ മലയാളത്തിൽ നായികയായി എത്തി. മലയാളത്തിന് പുറമെ ഇതര ഭാഷകളിലും നടി വേഷമിട്ടിട്ടുണ്ട്. ഇത് എന്ന മായം എന്ന ചിത്രമാണ് കീർത്തിയുടെ ആദ്യ ചിത്രം. ശേഷം രജനിമുരുകൻ, റെമോ, ഭൈരവ, നേനു ലോക്കൽ , സർക്കാർ, താനാ സേർന്ത കൂട്ടം, മഹാനടി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് കീർത്തി ഇപ്പോൾ. രഘുതാത്ത ചിത്രമാണ് കീർത്തിയുടേതായി തമിഴിൽ ഒടുവിലായി റിലീസ് ചെയ്ത ചിത്രം. Keerthy Suresh Wedding

Also read : 15 വർഷത്തെ പ്രണയം; ഇനി വിവാഹത്തിന്റെ സുന്ദര നാളുകൾ സന്തോഷം പങ്കുവെച്ച് കീർത്തി സുരേഷ്