കഴിഞ്ഞ ദിവസമാണ് നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു എന്ന വാർത്തകൾ വന്നത്.ഇതിനു പിന്നെലെയാണ് കീർത്തി സുരേഷ് തന്റെ ഭാവി വരനായ ആന്റണി തട്ടിലുമായുള്ള ചിത്രം പങ്കു വെച്ചത്.15 വർഷമായുള്ള അടുപ്പത്തിന്റെ സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. 15 വർഷവും എണ്ണപ്പെടുന്ന ദിവസങ്ങളും എന്നാണ് ചിത്രത്തിന് താഴെ അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. കഴിഞ്ഞ 15 വർഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. കീർത്തി പ്ലസ്ടു പഠിക്കുമ്പോൾ തുടങ്ങിയ പരിചയമാണ് ആന്റണിയുമായി.ആന്റണി ആ സമയത്ത് കൊച്ചിയിൽ കോളേജിൽ പഠിക്കുകയാണ്. കേരളത്തിലും ചെന്നൈയിലും ആയി സ്വന്തമായി ബിസിനസ് നടത്തുകയാണ് ആന്റണി. (keerthy suresh marriage)
കീർത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നെങ്കിലും ഔദ്യോഗികമായി ആരും തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ പിന്നീട് കീർത്തിയുടെ അച്ഛനും നിർമ്മാതാവുമായ സുരേഷ് കുമാർ തന്നെ മകളുടെ വിവാഹ കാര്യം മാധ്യമങ്ങളോട് പറയുകയും ചെയ്തു.വിവാഹത്തിന്റെ ഡേറ്റ് തീരുമാനിക്കുന്നേയുള്ളൂ. അടുത്ത മാസമാകും ചടങ്ങ് നടത്തുന്നത്. ഗോവയിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരിക്കും വിവാഹം എന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ബാലതാരം ആയാണ് സിനിമയിലേക്ക് കീർത്തി രംഗപ്രവേശനം നടത്തിയത്.പൈലറ്റ്സ്, അച്ഛനെയാണെനിക്കിഷ്‌ടം, കുബേരൻ തുടങ്ങിയ മലയാള സിനിമകളിൽ കീർത്തി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.പ്രിയദർശിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീർത്തി സുരേഷ് തന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴിലും തെലുങ്കിലും ആയി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമ ലോകത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാനും കീർത്തിക്ക് സാധിച്ചു. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തിക്ക് ലഭിച്ചിട്ടുണ്ട്.അഭിമുഖങ്ങളിൽ എല്ലാം താൻ പ്രണയത്തിലാണ് എന്ന് കീർത്തി പറയാറുണ്ടായിരുന്നു.
keerthy suresh marriage
എന്നാൽ അന്ന് ആന്റണിയുടെ പേരും മറ്റു വിവരങ്ങളോ ഒന്നും പുറത്തു പറഞ്ഞിരുന്നില്ല. സുരേഷ് കുമാറിനെയും മേനകയുടെയും ഇളയ മകളാണ് കീർത്തി.ബേബി ജോൺ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം.വരുൺ ധവാനാണ് ചിത്രത്തിലെ നായകൻ. തമിഴ് ചിത്രം തെറിയുടെ ഹിന്ദി റീമേക്കാണിത്. ടോവിനോ നായകനായി എത്തിയ വാശി എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി കീർത്തി അഭിനയിച്ചത്. keerthy suresh marriage instagram post

Read also: ചെക്കന് മനം പോലെ മംഗല്യം; ബിഗ് ബോസ് താരം ഷിയാസ് കരീം വിവാഹിതനായി, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ