നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു. തന്റെ ദീർഘകാല സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ. ചില ദേശീയ മാധ്യമങ്ങളും തമിഴ് മാധ്യമങ്ങളുമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായിയാണ് ആന്റണി തട്ടിൽ. ഡിസംബർ 11,12 തീയതികളിൽ ഗോവയിൽ വച്ചായിരിക്കും വിവാഹച്ചടങ്ങുകൾ നടക്കുക എന്നും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. (Keerthy suresh marriage)

വരുംദിവസങ്ങളിൽ ഇരുവരും വിവാഹവാർത്ത സംബന്ധിച്ച് ഔദ്യോഗികമായ പ്രഖ്യാപനം നടത്തും. കഴിഞ്ഞ 15 വർഷമായി കീർത്തി സുരേഷും ആന്റണിയും തമ്മിൽ അടുപ്പത്തിലാണെന്നാണ് റിപ്പോർട്ടുകൾ. കീർത്തി ആന്റണിയുമായി പരിചയത്തിലാകുന്നത് ഹൈസ്കൂൾ പഠനകാലത്താണ്. ഈ സമയം ആന്റണി കൊച്ചിയിൽ ബിരുദവിദ്യാർഥിയായിരുന്നു. നടി ഒരു സുഹൃത്തുമായി പ്രണയത്തിലാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.
ദുബായിലുള്ള ഒരു വ്യവസായിക്കൊപ്പമുള്ള ചിത്രം വന്നതോടെയാണ് ഇത്തരം വർത്തകൾ പ്രചരിച്ചത്. എന്നാൽ ഇത് തന്റെ സുഹൃത്താണെന്നും വെറുതേ ഇതിലേക്ക് വലിച്ചിടരുതെന്നുമായിരുന്നു അന്ന് നടിയുടെ പ്രതികരണം. സിനിമ നിർമാതാവ് ജി. സുരേഷ്കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീർത്തി സുരേഷ്. ബാലതാരമായാണ് കീർത്തി സിനിമയിലെത്തുന്നത്.
Keerthy suresh marriage

ഗീതാഞ്ജലി എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച താരം പിന്നീട് തമിഴിലേക്ക് കടക്കുകയായിരുന്നു. മലയാളം, തമിഴ്, തെലുഗു ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. മഹാനടി എന്ന തെലുഗു ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡും കരസ്ഥമാക്കി. ‘ബേബി ജോൺ’ ആണ് കീർത്തിയുടെതായി വരാനിരിക്കുന്ന അടുത്ത സിനിമ. ഡിസംബർ 25-ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. Keerthy suresh new photoshoot