Karnika Movie Songs Out Now

ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ‘കർണിക’; പാട്ടുകൾ ഏറ്റെടുത്ത് സോഷ്യൽ ലോകം..!

Karnika Movie Songs Out Now: ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രമായ “കർണിക” യിലെ പാട്ടുകൾ റിലീസ് ചെയ്തു. നവാഗതനായ അരുൺ വെൺപാല ആണ് കർണികയുടെ കഥയും, സംവിധാനവും, സംഗീതവും ഒരുക്കിയിരിക്കുന്നത്. സൈന ഓഡിയോസിലൂടെയാണ് ചിത്രത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തിരിക്കുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം പ്രിയങ്ക നായരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പ്രിയങ്കക്കൊപ്പം ടി ജി രവിയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ആധവ് റാം ആണ് ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്. ആധവ് റാംന്റെ ആദ്യത്തെ ചിത്രമാണ് കർണിക. നിരവധി പുതു മുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുണ്ട്. ഗോകുൽ, ശ്രീകാന്ത് ശ്രീകുമാർ എന്നിവരും ശ്രദ്ധേയമായ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹനാണ് നിർമാണം. സോഹൻ റോയ് ആണ് ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ.

Karnika Movie Songs Out Now
Karnika Movie Songs Out Now

അദ്ദേഹം തന്നെയാണ് ചിത്രത്തിനായി പാട്ടിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.ഒറ്റപ്പാലം, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിലായി ആണ് ചിത്രം ഷൂട്ടിങ് നടത്തിയത്.ഓഗസ്റ്റിൽ തന്നെ ചിത്രം തിയ്യറ്ററുകളിൽ എത്തിക്കും എന്നും അണിയറ പ്രവർത്തകർ പറഞ്ഞു.പ്രോജക്ട് ഡിസൈൻ, ഗാനരചന സോഹൻ റോയ്, ഗാനരചന ധന്യ സ്റ്റീഫൻ, വിക്ടർ ജോസഫ്, അരുൺ വെൺപാല, ഛായാഗ്രഹണം അശ്വന്ത് മോഹൻ, പശ്ചാത്തല സംഗീതം പ്രദീപ് ടോം, പ്രോജക്ട് മാനേജർ ജോൺസൺ ഇരിങ്ങോൾ,

ക്രിയേറ്റീവ് ഹെഡ് ബിജു മജീദ്, ലൈൻ പ്രൊഡ്യൂസർ വിയാൻ മംഗലശ്ശേരി, ഫിനാൻസ് കൺട്രോളർ സജീഷ് മേനോൻ, ആർട്ട്‌ രാകേഷ് നടുവിൽ, മേക്കപ്പ് അർഷാദ് വർക്കല, വസ്ത്രാലങ്കാരം ഫെമിയ ജബ്ബാർ, മറിയ കുമ്പളങ്ങി, ആക്ഷൻ അഷ്റഫ് ഗുരുക്കൾ. പിആർഒ എം കെ ഷെജിൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.ഹൊറർ ത്രില്ലർ ചിത്രത്തിനായി ഏറെ ആകാംഷയിലാണ് പ്രേഷകർ.