Kalki Ott Streaming Started

കൽക്കി 2898 എഡി ഒടിടിയിൽ പ്രദർശനം തുടങ്ങി..!

Kalki Ott Streaming Started: കൽക്കി 2898 എഡി ഒടിടിയിൽ സ്ട്രീമിം​ഗ് തുടങ്ങി . തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, എന്നീ ഭാഷകളിലെല്ലാം തന്നെ സ്ട്രീമിം​ഗ് ആരംഭിച്ചിട്ടുണ്ട്. തിയറ്ററിൽ എന്ന പോലെ ഒ ടി ടി യിലും വൻ വിജയമാണ് കൽകി നേടിയെടുക്കുന്നത്. ചിത്രത്തിന്‍റെ ഹിന്ദി സ്ട്രീമിംഗ് നെറ്റ്ഫ്ലിക്സും ദക്ഷിണേന്ത്യന്‍ ഭാഷകളിലെ സ്ട്രീമിംഗ് ആമസോണ്‍ പ്രൈം വീഡിയോസുമാണ് ലഭ്യമാക്കിയിട്ടുള്ളത്.

1100 കോടി രൂപയാണ് കൽകി ബോക്സ്‌ ഓഫീസിൽ നേടിഎടുത്തത്.ജൂൺ 27 നാണ് ചിത്രം റിലീസ് ചെയ്തത്.തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറ് ഭാഷകളിലായി ചിത്രം റിലീസ് ചെയ്തിരുന്നു . വൈജയന്തി മൂവിസ് ആണ് ചിത്രത്തിന്റെ നിർമ്മാണം വഹിച്ചത് . 600 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് വന്നിരുന്നത്.

Kalki Ott Streaming Started

Kalki Ott Streaming Started

പ്രഭാസ് നായകനായി എത്തിയ ചിത്രത്തിന് വൻ വിജയമാണ് തിയേറ്ററുകളിൽ കൈവരിച്ചത്.പ്രഭാസിന്‍റെ ആക്ഷന്‍ റൊമാന്റിക് രംഗങ്ങൾ തിയേറ്ററുകളിൽ വൻ കൈയ്യടി നേടി.ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറർ ഫിലിംസാണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിച്ചത്.ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് കൽക്കി 2898 എഡി.

അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ശോഭന, അന്നാ ബെൻ, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയ നിരവധി താര നിരകൾ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.ദീപിക പദുക്കോൺ ആണ് ചിത്രത്തിലെ നായിക.46 സെക്കന്റ് ദൈർഘ്യം വരുന്ന ചിത്രത്തിന്റെ ട്രെയിലറിന് പോലും മികച്ച സ്വീകരണം ആയിരുന്നു ലഭിച്ചത്.