മലയാള ചലച്ചിത്രരംഗത്തെ അറിയപ്പെടുന്ന നായക നടൻമാരിൽ മുൻനിര താരമാണ് ജയറാം. 1988-ൽ പദ്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചലച്ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ട് സിനിമ ജീവിതത്തിന് തുടക്കമിട്ട കലാകാരൻ വൈകാതെ തന്നെ മലയാളസിനിമ ആരാധകർക്കിടയിൽ സ്ഥാനം പിടിച്ചു. (Kalidas Jayaram marriage news)
ഒപ്പം മലയാള സിനിമയിലെ ഏവരുടെയും ഇഷ്ടനായിക പാർവതിയുമായുള്ള വിവാഹവും ഇരുവരുടെയും കുടുംബ വിശേഷങ്ങളുമെല്ലാം എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാറുണ്ട്. വർഷങ്ങൾക്കിപ്പുറം താരാ ദമ്പതികളുടെ മക്കളായ മാളവികയുടെയും നടൻ കാളിദാസിന്റെ വിശേഷങ്ങളുമെല്ലാം അറിയാനും മലയാളികൾക്ക് ആവേശം കൂടുതലാണ്. മലയാളികളുടെ പ്രിയപ്പെട്ട താരദാമ്പതികളുടെ മകൾ മാളവികയുടെ വിവാഹം ഈ വർഷം മേയ് മാസത്തിൽ ആയിരുന്നു.

സോഷ്യൽ മീഡിയകൾ ആഘോഷമാക്കിയ ചക്കയുടെ വിവാഹത്തിന് പിന്നാലെ വിവാഹിതനാവാൻ ഒരുങ്ങുകയാണ് മകൻ കാളിദാസ്. മോഡലായ തരിണി കലിംഗരായരാണ് കാളിദാസിന്റെ വധു. ഇരുവരുടെയും വിവാഹനിശ്ചയം 2023 നവംബറിൽ നടന്നിരുന്നു. ഏറെനാളായി ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റേം’തുടങ്ങിയ സിനിമകളിലൂടെ ബാല താരമായെത്തി 2018 ൽ പുറത്തിറങ്ങിയ പൂമരം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് കാളിദാസ് ജയറാം.
kalidas jayaram marriage
തന്റെ അഭിനയ മികവിനാൽ പെട്ടന്നു തന്നെ ആരാധക ശ്രദ്ധ നേടിയ താരത്തിന്റെ സിനിമകൾക്ക് പുറമേ ഭാവി വധു തരിണിയുമായുള്ള ചിത്രങ്ങളും വിവാഹ വിശേഷങ്ങളുമെല്ലാം സൈബർ ഇടങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ ഇതാ തന്റെ വിവാഹവിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്ന ആരാധകരെ വിവാഹം അരികെ എത്തിയെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിക്കുകയാണ് താരം.10 ദിവസങ്ങൾ മാത്രം എന്നാണ് തരിണിയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ട് കാളിദാസ് കുറിച്ചത്. Kalidas jayaram instagram post
