നടൻ കാളിദാസ് ജയറാമും മോഡൽ തരിണി കലിംഗരായും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ ആണ് ഇരുവരും വിവാഹിതരാകുന്നത്. രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂർത്തത്തിലാണ് കാളിദാസ് താരിണിയുടെ കഴുത്തിൽ താലി ചാർത്തിയത്. മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി, മകൻ ഗോകുൽ, ഭാര്യ രാധിക തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു. (Kalidas Jayaram and Tarini got married)
ഗോൾഡൻ ബോർഡർ വരുന്ന ചുവപ്പ് മുണ്ടും മേൽമുണ്ടുമായിരുന്നു കാളിദാസിന്റെ വിവാഹ വസ്ത്രം. പഞ്ചകച്ചം സ്റ്റൈലിലാണ് കാളിദാസ് മുണ്ടുടുത്തത്. ഗോൾഡൻ വർക്കുകൾ നിറഞ്ഞ പീച്ച് നിറത്തിലുള്ള സാരിയായിരുന്നു താരിണി ധരിച്ചത്. മുല്ലപ്പൂ ചൂടി ആഭരണങ്ങൾ അണിഞ്ഞതോടെ താരിണി സുന്ദരിയായി. വിവാഹം വരുന്നതായി അറിയിച്ചുകൊണ്ട് കാളിദാസ് 10 ദിവസം മുൻപേ ഒരു പോസ്റ്റ് ഇട്ടിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു ഇരുവരുടെയും പ്രീവെഡിങ് ആഘോഷങ്ങൾ നടന്നത്. ചെന്നൈയിൽ വച്ചായിരുന്നു ആഘോഷങ്ങൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഇതിൽ പങ്കെടുത്തത്. വയലറ്റ് നിറത്തിലുള്ള ദാവണിയായിരുന്നു താരിണി ധരിച്ചിരുന്നത്. ഗോൾഡൻ നിറത്തിലുള്ള മുണ്ടും ഷർട്ടുമായിരുന്നു കാളിദാസ് ധരിച്ചത്.
Kalidas Jayaram and Tarini got married
കഴിഞ്ഞ നവംബറിൽ ആയിരുന്നു കാളിദാസന്റെയും താരിണിയുടെയും വിവാഹനിശ്ചയം നടന്നത്. ചെന്നൈയിൽ വച്ചായിരുന്നു ആഘോഷങ്ങൾ. ഏറെ നാളത്തെ പ്രണയത്തിഒടുവിലാണ് ഇവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിലും താരിണി ശ്രദ്ധേയമായിരുന്നു. കുടുംബം ഉൾപ്പെട്ട എല്ലാ ആഘോഷങ്ങളിലും തരിണി നിറസാന്നിധ്യമാണ്.

തമിഴ്നാട് നീലഗിരി സ്വദേശിയാണ് താരിണി. 2019ൽ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് എന്നീ കിരീടങ്ങൾ തരിണി സ്വന്തമാക്കിയിട്ടുണ്ട്. 2022ലെ മിസ് ദിവാ യൂണിവേഴ്സ് സൗന്ദര്യമത്സരത്തിൽ തേർഡ് റണ്ണറപ്പാണ്. പ്രശസ്ത സിനിമാതാരം ജയറാമിന്റെയും പാർവതിയുടെയും മകനാണ് കാളിദാസ. ബാല്യകാലം മുതലേ സിനിമയിൽ സജീവമാണ് കാളിദാസ്. മലയാളത്തിനു പുറമേ തമിഴിലും കാളിദാസ് വേഷമിട്ടിട്ടുണ്ട്. Kalidas Jayaram and Tarini got married, wedding video