Kalidas and Tarini prewedding

തരിണി മരുമകളല്ല മകളാണ്; കാളിദാസ് – തരിണി പ്രീ വെഡിങ് ആഘോഷം, കണ്ണും മനസും നിറഞ്ഞ് നടൻ ജയറാം

മലയാള ചലച്ചിത്രരംഗത്തെ അറിയപ്പെടുന്ന നായക നടൻമാരിൽ മുൻനിര താരമാണ് ജയറാം. 1988-ൽ പദ്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചലച്ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ട് സിനിമ ജീവിതത്തിന് തുടക്കമിട്ട കലാകാരൻ വൈകാതെ തന്നെ മലയാളസിനിമ ആരാധകർക്കിടയിൽ സ്ഥാനം പിടിച്ചു.ഒപ്പം മലയാള സിനിമയിലെ ഏവരുടെയും ഇഷ്ടനായിക പാർവതിയുമായുള്ള വിവാഹവും ഇരുവരുടെയും കുടുംബ വിശേഷങ്ങളുമെല്ലാം എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാറുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട താരദാമ്പതികളുടെ മകൾ മാളവികയുടെ വിവാഹം ഈ വർഷം മേയ് മാസത്തിൽ ആയിരുന്നു.സോഷ്യൽ മീഡിയകൾ ആഘോഷമാക്കിയ ചക്കിയുടെ വിവാഹത്തിന് പിന്നാലെ വിവാഹിതനാവാൻ ഒരുങ്ങുകയാണ് സഹോദരൻ കാളിദാസ്‌. (Kalidas and Tarini prewedding)

മോഡലായ തരിണി കലിംഗരായരാണ് കാളിദാസിന്റെ വധു. ഇരുവരുടെയും വിവാഹനിശ്ചയം 2023 നവംബറിൽ നടന്നിരുന്നു. ഏറെനാളായി ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റേം’തുടങ്ങിയ സിനിമകളിലൂടെ ബാല താരമായെത്തി 2018 ൽ പുറത്തിറങ്ങിയ പൂമരം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് കാളിദാസ് ജയറാം. തന്റെ അഭിനയ മികവിനാൽ പെട്ടന്നു തന്നെ ആരാധക ശ്രദ്ധ നേടിയ താരത്തിന്റെ സിനിമകൾക്ക് പുറമേ ഭാവി വധു തരിണിയുമായുള്ള ചിത്രങ്ങളും വിവാഹ വിശേഷങ്ങളുമെല്ലാം സൈബർ ഇടങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ദിവസങ്ങൾക്കു മുൻപ് തന്റെ വിവാഹവിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്ന ആരാധകരെ വിവാഹം അരികെ എത്തിയെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

Kalidas and Tarini prewedding 3

10 ദിവസങ്ങൾ മാത്രം എന്നാണ് തരിണിയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ട് കാളിദാസ് കുറിച്ചത്.ഇനി രണ്ട് ദിവസങ്ങൾ മാത്രമാണ് ബാക്കി ഉള്ളത്. ഒപ്പംവിവാഹത്തോട് അനുബന്ധിച്ചുള്ള പ്രീ വെഡ്ഡിംഗ് ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന തരിണിയെയും നടൻ കാളിദാസിനെയും ചിത്രങ്ങളിൽ കാണാം. ഒപ്പം വളരെ ഇമോഷണലായാണ് വേദിയിൽ ജയറാം സംസാരിച്ചത്. അദ്ദേഹത്തിന്റെ വക്കുകൾ ഇങ്ങനെ,’എന്നെ സംബന്ധിച്ച് ജീവതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിന്ന്.

Kalidas and Tarini prewedding

കാളിദാസിന്റെ വിവാഹം എന്നത് ഞങ്ങളെ സംബന്തിച്ചിടത്തോളം ഒരു സ്വ‌പ്നമാണ്. അതിന്ന് പൂർണമാകുകയാണ്. ഷൂട്ടിങ്ങിനൊക്കെ പോകുമ്പോൾ കലിംഗരായർ ഫാമിലിയെ കുറിച്ച് നിരവധി കേട്ടിട്ടുണ്ട്. ആ വലിയ കുടുംബത്തിൽ നിന്നും എന്റെ വീട്ടിലേക്ക് മരുമകളായി തരിണി വന്നതിൽ ദൈവത്തിന്റെ പുണ്യമാണ്. ദൈവത്തോട് നന്ദി പറയുകയാണ്. ഗുരുവായൂരിൽ വച്ചാണ് വിവാഹം. എട്ടാം തിയതി. തരിണി ഞങ്ങളുടെ മരുമകളല്ല മകൾ തന്നെയാണ്.’-പ്രി വെഡ്‌ഡിങ് ചടങ്ങിൽ ജയറാം പറഞ്ഞു. Kalidas and Tarini prewedding video

Kalidas and Tarini prewedding 4

Read also: കളറാണ് ഈ കല്യാണം, വരണമാല്യം ചാർത്തി നാഗ ചൈതന്യ കണ്ണ് നിറഞ്ഞ് ശോഭിത; നാഗ ചൈതന്യയും ശോഭിത ധുലിപാലയും വിവാഹിതരായി