Hansika krishna hospital video

MRI സ്‌കാനിങ് കഴിഞ്ഞു; ഹസിക കൃഷ്ണക്ക് എന്തുപറ്റി, ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് താരപുത്രി

സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാണ് ഹൻസിക കൃഷ്ണ. ചേച്ചിമാരെ പോലെ തന്നെ ഹൻസികക്കും ഇപ്പോൾ ആരാധകരുണ്ട്. കൃഷ്ണ കുമാർ സിന്ധു കൃഷ്ണ ദമ്പതികളുടെ നാലാമത്തെ മകളാണ് ഹൻസിക. തന്റെ എല്ലാം വിശേഷങ്ങളും ഹൻസിക ഇൻസ്റ്റാഗ്രാമിൽ പങ്കുവക്കാറുണ്ട്. യൂട്യുബിലും ഇൻസ്റ്റാഗ്രാമിലും സജീവമാണ്. (Hansika krishna hospital video)

Hansika krishna hospital video
Hansika krishna hospital video

ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളാണ് ഹൻസിക ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ‘എംആര്‍ഐ സ്‌കാനിങ് കഴിഞ്ഞു. ഞാന്‍ ഓക്കെയാണ് ഗയ്സ്’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. അതോടെ പോസ്റ്റ്‌ ഇപ്പോൾ ചർച്ചയാവുകയാണ്. എന്തിനാണ് എംആര്‍ഐ സ്കാനിംഗ്, എന്താണ് ഹാൻസികയ്ക്ക് പറ്റിയതാണ് എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് പോസ്റ്റിന്റെ കമന്റിലൂടെ വരുന്നത്. എന്നാൽ ബ്രെയിനിന് ഒരു എംആര്‍ഐ എന്നതിനപ്പുറം കൂടുതല്‍ പ്രതികരണങ്ങളൊന്നും ഹാൻസിക നടത്തിയിട്ടില്ല.

Hansika krishna hospital video
Hansika krishna hospital video

ഒന്നര വയസ്സുള്ളപ്പോൾ തനിക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ഹൻസിക ഒരു വീഡിയോയിലൂടെ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. നെഫ്രോട്ടിക് സിൻഡ്രോം എന്ന അസുഖം ഉള്ളതായി തിരിച്ചറിഞ്ഞു. തനിക്ക് ഒരു വയസ്സും അഞ്ച് മാസവും പ്രായമുള്ള സമയത്താണ് അസുഖം തിരിച്ചറിഞ്ഞത്. പ്രോട്ടീനുകൾ അമിതമായി മൂത്രത്തിലൂടെ പുറത്തേക്ക് പോകുകയും വൃക്ക തകരാറിലാകുകയും ചെയുന്ന അവസ്ഥയാണിത്.

Hansika krishna hospital video

മുഖം തടിച്ച് വീർത്ത് ഒരു ചൈനീസ് ലുക്കായിരുന്നു ആ സമയത്ത് ഹൻസികയ്ക്ക്. അനന്തപുരി ഹോസ്പിറ്റലിൽ മൂന്ന് മൂന്നര വർഷത്തെ ചികിത്സക്ക് ശേഷമാണ് രോഗം ബേധമായത്. വർഷങ്ങളോളം അതിന്റെ മെഡിസിനും തുടർന്നു. വളരെ കഷ്ടപ്പെട്ട കാലമായിരുന്നെന്നും സ്‌കൂളിൽ പോയി തുടങ്ങിയപ്പോഴേക്കും ഹൻസു ഓകെയായി എന്നാണ് അമ്മ സിന്ധു വീഡിയോയിൽ അന്ന് പറഞ്ഞിരുന്നത്. Hansika krishna hospital post

Read also: ഞങ്ങളുടെ പ്രണയത്തിന്റെ പ്രതീകമാണിവർ; ഉയിരിനെയും ഉലകിനെയും ചേർത്ത് പിടിച്ച് നയൻതാര വിക്കി