Guinness Pakru At Sabarimala Sannidhanam

സ്വാമിയേ ശരണമയ്യപ്പാ; ഒരു ബുദ്ധിമുട്ടും കൂടാതെ ശബരിമല ദർശനം നടത്താൻ സാധിച്ചു, സന്നിധാനത്ത് നിന്ന് പക്രു ചേട്ടൻ

ശബരിമല അയ്യപ്പനെ കണ്ട സന്തോഷമാണ് ഗിന്നസ് പക്രു തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി. ഇരുമുടി കെട്ടും നിറച്ചു പതിനെട്ടാം പടിക്ക് താഴെ നിക്കുന്ന ചിത്രങ്ങളും മേൽ ശാന്തിക്കൊപ്പമുള്ള ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിലൂടെ പക്രു പങ്കു വച്ചിരിക്കുന്നത്. സന്നിധാനം എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ചിത്രത്തിലെ താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. എട്ടാം തവണയാണ് താരം ശബരിമല ദർശനം നടത്തുന്നത്. ഇരുമുടി കെട്ടും നിറച്ചാണ് അയ്യപ്പനെ കാണാൻ പക്രു എത്തിയത്. (Guinness Pakru At Sabarimala Sannidhanam)

Guinness Pakru At Sabarimala Sannidhanam
Guinness Pakru At Sabarimala Sannidhanam

വീട്ടിൽ നിന്നും കെട്ടുനറച്ചാണ് ശബരിമലയിലേക് പക്രു എത്തിയത്.ഞായറാഴ്ച പമ്പയിൽ എത്തുകയും ഇന്നലെ ദർശനം നടത്തുകയും ചെയ്തു.ശബരിമലയിലെ സുരക്ഷ സംവിധാനങ്ങളെക്കുറിച്ചും മാധ്യമങ്ങളോട് പക്രു സംസാരിച്ചു. സുരക്ഷ നൽകുന്ന പോലീസുകാരെ പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും കൂടാതെ തനിക്ക് ദർശനം നടത്താനായി. തിരക്കിനെ കൃത്യമായി നിയന്ത്രിച്ച് ഓരോ ഭക്തനും ദർശനം സാധ്യമാക്കുന്നുണ്ട് പോലീസ് സംവിധാനം. ശബരിമല മുഴുവൻ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പവിത്രം ശബരിമലയുടെ കൃത്യമായ നടത്തിപ്പ് വലിയ വ്യത്യാസമാണ് ശബരിമലയിൽ വരുത്തിയത് എന്നും പക്രു പറഞ്ഞു.കൂടാതെ ഓരോ ഭക്തനും ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് ഉൾപ്പെടുത്താതെ ഈ പ്രവർത്തനത്തിൽ പങ്കാളികളാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ബന്ധുക്കളോടൊപ്പം ആണ് ശബരിമല ദർശനത്തിനായി പക്രു എത്തിയത്.സഹോദരിയുടെ മക്കളും ഭാര്യയുടെ അനുജത്തിയുടെ മക്കളും പക്രുവിനൊപ്പം ശബരിമല ദർശനത്തിന് കൂടെ ഉണ്ടായിരുന്നു.ഇവിടെ വന്ന് ഭഗവാനെ തൊഴുത് പോകുന്നവര്‍ക്ക് ആയുഷ്‌കാലം മുഴുവന്‍ ആ ഊര്‍ജം കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അയ്യപ്പനെ തൊഴുമ്പോള്‍ അയ്യപ്പന്‍ മാത്രമാണ് മനസില്‍. ആ സമയം മറ്റൊന്നും മനസില്‍ വരില്ല. ശരണം വിളിക്കള്‍ക്കിടയില്‍ അയ്യപ്പനെ കാണുമ്പോഴുള്ള അനുഭവം കണ്ടവര്‍ക്ക് മാത്രമേ മനസിലാകൂ.

Guinness Pakru At Sabarimala Sannidhanam
Guinness Pakru At Sabarimala Sannidhanam

എന്നും പക്രു പറഞ്ഞു.മല കയറി വരുന്ന എല്ലാവരുടെയും മുഖത്ത് ആ സന്തോഷം കാണാൻ കഴിയുന്നെന്നും പറഞ്ഞു.ആദ്യമായി മല കയറിയ ദിവസത്തെ കുറിച്ചു അദ്ദേഹം ഓർത്തെടുത്തു . അന്ന് തനിക്ക് 5 വയസ്സായിരുന്നു പ്രായം.തന്റെ അച്ഛനോടൊപ്പം ആണ് ആദ്യമായി മല കയറിയത്. അച്ഛന്റെ ഒക്കത്തിരുന്ന് പമ്പയിൽ നിന്നും സന്നിധാനത്തിലേക്കുള്ള യാത്രയും അദ്ദേഹം ഓർത്തെടുത്തു. അതിനുശേഷം നിരവധി തവണ ശബരിമലയിൽ എത്തി അയ്യപ്പനെ കണ്ട് തൊഴാനുള്ള അനുഗ്രഹം കിട്ടിയെന്നും പക്രു പറഞ്ഞു.

അവസാനമായി ശബരിമലയിൽ എത്തിയത് കോവിഡ് സമയത്തായിരുന്നു. അതിനുശേഷം ഇപ്പോഴാണ് ശബരിമല ദർശനം നടത്തുന്നത്. കുറെയൊക്കെ താൻ തനിയെ നടന്നെന്നും ഇടയ്ക്ക് സഹായികളുടെ തോളിലേറീട്ടാണ് വന്നതെന്നും പക്രു പറഞ്ഞു.വരും വർഷങ്ങളിലും ശബരിമലയിൽ ദർശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ദർശന ശേഷം തന്ത്രിയെയും മേൽശാന്തിയെയും കണ്ട ശേഷമാണ് ഗിന്നസ് പക്രു മലയിറങ്ങിയത്. ശബരിമല മേൽശാന്തി സമ്മാനമായി പക്രുവിന് ഒരു മണി നിൽക്കുകയും ചെയ്തു. പക്രു അത് കഴുത്തിൽ അണിയുകയും ചെയ്തു. Guiness Pakru post

Read also: ഏത് ആഗ്രഹവും സാധിച്ചു തരുന്ന ദേവി; അമ്പല നടയിൽ സുരേഷേട്ടനും ഭാര്യയും, കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തിൽ മണികൾ കെട്ടിയ സന്തോഷം പങ്കുവെച്ച് കേന്ദ്ര സഹമന്ത്രി