guiness pakru

ഇത് ഞങ്ങളുടെ ശിശുദിനം; മക്കളും അച്ഛനും ഒന്നിച്ചാണ് ആഘോഷം, സന്തോഷം പങ്കുവെച്ച് ഗിന്നസ് പക്രു

ഇന്ന് നവംബർ 14. കുട്ടികളുടെ പ്രിയപ്പെട്ട ചാച്ച നെഹ്റു എന്ന ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ്. അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിക്കുന്നു.കുട്ടികളോട് വളരെ സ്നേഹവും അടുപ്പവുമുള്ള വ്യക്തിയായിരുന്നു നെഹ്റു. കുട്ടികളാണ് രാജ്യത്തിന്റെ ഭാവിയെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. കുട്ടികളുടെ ക്ഷേമത്തിനും അവർക്ക് നല്ല വിദ്യാഭ്യാസം നൽകുന്നതിനും അവരുടെ ആരോഗ്യം സംരക്ഷിക്കുവാനും എപ്പോഴും പ്രാധാന്യം നൽകാൻ നെഹ്റു ശ്രദ്ധിച്ചിട്ടുണ്ട്. ഇന്ന് എല്ലാ വിദ്യാലയങ്ങളിലും നെഹ്റുവിന്റെ ജന്മദിനമായ ശിശുദിനം ആഘോഷിക്കുന്നു. (guiness pakru)

guiness pakru
guiness pakru

വിവിധതരത്തിലുള്ള മത്സരങ്ങളും ഗെയിമുകളും മറ്റുമെല്ലാം സ്കൂളുകളിൽ സംഘടിപ്പിക്കുന്നു. കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ ജന്മദിനത്തിൽ ഗിന്നസ് പക്രുവിന്റെ ഭാര്യ ഗായത്രി പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ തരംഗം. താരങ്ങളുടെ രണ്ടു മക്കളുടെയും കൂടെ ഗിന്നസ് പക്രുവിന്റെ ഫോട്ടോയും ആണ് ഗായത്രി പങ്കുവെച്ചിരിക്കുന്നത്. അതിന് താഴെയായി ശിശുദിന ആശംസകൾ എന്ന അടിക്കുറിപ്പും കാണാം. കുട്ടികളുടെ കൂട്ടത്തിൽ പക്രുവിനെയും കാണാം. മൂന്ന് പേരുമുള്ള ചിത്രം വളരെ ക്യൂട്ട് ആണ്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ്കളുമായി എത്തിയിരിക്കുന്നത്. മക്കൾക്ക് ശിശുദിന ആശംസകളും കമന്റിലൂടെ നിരവധി പേർ നൽകിയിട്ടുണ്ട്.

കഴിഞ്ഞ മാർച്ചിലാണ് ഗിന്നസ് പക്രുവിന് ഇളയ മകൾ ജനിക്കുന്നത്. മൂത്തമകൾ ജനിച്ച് 14 വർഷങ്ങൾക്ക് ശേഷമാണ് പക്രൂവിനും ഗായത്രിക്കും ഇളയ മകൾ ജനിക്കുന്നത്. ഇടയ്ക്കെല്ലാം ഗായത്രി കുട്ടികളുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. രണ്ടാമത്തെ മകൾ ജനിച്ച സന്തോഷം പക്രുവും തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ചോറ്റാനിക്കരയിൽ വെച്ച് കുഞ്ഞിന് ചോറ് കൊടുക്കുന്നതും മറ്റും എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അതിനിടയിൽ മകളെ വാക്കറിൽ നടത്തിക്കുന്ന വീഡിയോയും ഏറെ വൈറലായിരുന്നു. ദ്വിജ എന്നാണ് ഇളയ മകളുടെ പേര്. മൂത്ത മകൾ ദീപ്തി.

guiness pakru
guiness pakru
guiness pakru

2006 ൽ ആയിരുന്നു ഗായത്രിയുടെയും ഗിന്നസ് പക്രുവിന്റെയും വിവാഹം. മിമിക്രി വേദികളിലൂടെയാണ് പക്രൂ സിനിമ രംഗത്തേക്ക് പ്രവേശനം നടത്തുന്നത്. കുറഞ്ഞ കാലയളവിൽ തന്നെ മലയാളി മനസ്സിൽ ഇടം നേടാൻ പക്രുവിന് സാധിച്ചു.1984 ൽ പുറത്തിറങ്ങിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് പക്രു തുടക്കക്കുറയ്ക്കുന്നത്.916 കുഞ്ഞൂട്ടൻ ഗിന്നസ് പക്രുവിന്റെ പുതിയ ചിത്രം. ഗിന്നസ് പക്രുവിനൊപ്പം ടിനി ടോമും ചിത്രത്തിൽ പ്രധാന കഥാപാത്രത്തിൽ എത്തുന്നു. guiness pakru new picture

Read also: ഇതെന്റെ കഠിനാധ്വാനത്തിന്റെ ഫലം; മെഴ്സിഡീസ് ബെൻസ് സി ക്ലാസ് സ്വന്തമാക്കി നടി അഞ്ജു കുര്യൻ