Girish A D About His Movies Pattern: പ്രേമലു , സൂപ്പർ ശരണ്യ , തണ്ണീർ മത്തൻ ദിനങ്ങൾ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ സംവിധായകൻ ഗിരീഷ്. എ.ഡി യുടെ ചിത്രങ്ങൾ എന്നും ആരാധകർക്കിടയിൽ ആവേശം സൃഷ്ടിക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഗിരീഷിന്റെ മൂന്നു സിനിമകളും ലവ് ട്രാക്ക് പാറ്റേണിൽ ഉൾപ്പെടുന്ന ചിത്രങ്ങളാണ്.
മലയാളികൾക്ക് യൂത്തിന്റെ കഥ പറയുന്ന സിനിമകൾ സമ്മാനിക്കുന്ന സംവിധായകനാണ് ഗിരീഷ് എ.ഡി. ഒരുക്കുന്ന ചിത്രങ്ങളിലെല്ലാം പ്രണയകഥ അവതരിപ്പിക്കുന്ന സംവിധായകൻ തന്റെ ലവ് ട്രാക്ക് പറ്റേൺ ചിത്രങ്ങളെ കുറിച് മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനുമായി ചേർന്ന് സംസാരിക്കുകയുണ്ടായി. തന്റെ കോൺടെന്റ് ട്രാക്കിനെ കുറിച് ഗിരീഷ് പറഞ്ഞതിങ്ങനെ, തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രദർശനതിനൊരുങ്ങിയ ചിത്രം ‘ഐ ആം കാതലനാണ്.

Girish A D About His Movies Pattern
എന്നാൽ ചില സാങ്കേതിക തകരാറുകൾ മൂലമാണ് ആ ചിത്രം റിലീസ് ചെയ്യാൻ കഴിയാതിരുന്നത്. നൂറുകോടി കടന്ന ബ്ലോക്ക് ബസ്റ്റർ ചിത്രമായ പ്രേമലു, ഐ ആം കാതലനുമുൻപ് ഇറങ്ങി ഇല്ലായിരുന്നെങ്കിൽ പ്രണയസിനിമകളുടെ ഒരു പാറ്റേൺ സംഭവിക്കില്ലായിരുന്നുവെന്നും താല്പര്യം ഉണ്ടെങ്കിൽ മാത്രമേ പാറ്റേൺ മാറ്റേണ്ടതുള്ളു എന്നും അദ്ദേഹം പറഞ്ഞു.യൂത്ത് സ്റ്റാർ നെസ്ലെനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ഐ ആം കാതലൻ.
സജിൻ ചെറുകയുടെ തിരക്കഥയിൽ ഒരുക്കിയ സൈബർ ത്രില്ലർ ചിത്രം കൂടിയാണ്. ഒപ്പം മറ്റൊരാളുടെ തിരക്കഥയിൽ ഗിരീഷ് സംവിധാനം ചെയ്യുന്ന ആദ്യചിത്രം കൂടിയായ കാതലൻ ഉടൻ റിലീസിംഗ് ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.തനിക് പ്രണയം ചിത്രങ്ങളോടാണ് കൂടുതൽ ഇഷ്ടമെന്നും നമ്മൾ ആളുകളെ എന്റർടൈൻ ചെയ്യിക്കാനാണ് ചിത്രമെടുക്കുന്നത്.നമുക്ക് താല്പര്യം ഉണ്ടെങ്കിൽ മാത്രം നമ്മുടെ കംഫർട്സോൺ വിട്ട് ചിത്രങ്ങൾ ചെയ്യാം, മറ്റുള്ളവരെ പ്രൂവ് ചെയ്യിക്കാൻ വേണ്ടി ചിത്രങ്ങൾ ചെയ്യരുതെന്നും നമുക്ക് ഇഷ്ടം എന്താണോ അതിനനുസരിച്ചു വേണം നമ്മൾ പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.