Dulquer And Rana Dagubatti Together In Kantha: ബാഹുബലി എന്ന ചിത്രത്തിലൂടെ പ്രശസ്തമായ റാണ ദഗുബാട്ടിയും മലയാളികളുടെ പ്രിയ താരം ദുൽഖർ സൽമാനും ഒന്നിക്കുന്നു. ‘കാന്ത’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. സെൽവമണി സെൽവരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ദുൽഖറാണ് നായകനായി എത്തുന്നത്. റാണയും ദുൽഖറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂജ നടന്നത്. ഭാഗ്യശ്രീയും സമുദ്രക്കനിയും ചിത്രത്തിൽ ദുൽഖറിനൊപ്പം വേഷമിടുന്നുണ്ട്. കഴിഞ്ഞ വർഷം ദുൽഖറിന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. സ്പിരിറ്റ്, മീഡിയ, സ്വപ്ന സിനിമ, വേഫെറർ ഫിലിംസ് എന്നി ബാനറുകളിലാണ് ചിത്രം ഒരുങ്ങുന്നത്.

Dulquer And Rana Dagubatti Together In Kantha
തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായിരിക്കും കാന്ത എന്നാണ് ദുൽഖർ ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ പറഞ്ഞത്. കാന്ത എന്റെ ഹൃദയത്തോട് വളരെ അടുത്താണ് നിൽക്കുന്നത്. ഇന്ത്യൻ സിനിമ കണ്ടിട്ടുള്ളത് തന്നെ വ്യത്യസ്തമായ കഥയാണ്. ഇത് കേട്ടനാൾ മുതൽ സിനിമയായി കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു എന്നും താരം പറഞ്ഞിരുന്നു. ഇതുവരെ കാണാത്ത രീതിയിൽ ആവും താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുക.
ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം ദുൽഖറിന്റെ പുതുതായി റീലിസിനൊരുങ്ങുന്ന തെലുങ്ക് ചിത്രമാണ് ലക്കി ബാസ്ക്കർ. വെങ്കി അടരിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രം ഒക്ടോബർ 31ന് തിയറ്ററുകളിലെത്തും.