ഇത് ഞങ്ങളുടെ പ്രണയ സാഫല്യം; നടൻ രാജേഷ് മാധവൻ വിവാഹിതനായി, വധു അസിസ്റ്റന്റ് ഡയറക്ടർ ദീപ്‌തി കാരാട്ട്
മലയാള സിനിമയിലെ അറിയപ്പെടുന്ന നടനും സഹസംവിധായകനുമാണ് രാജേഷ് മാധവൻ.2016-ൽ പുറത്തിറങ്ങിയ മഹേഷിൻ്റെ പ്രതികാരം എന്ന ചിത്രത്തിലെ സഹകഥാപാത്രത്തിലൂടെയാണ് രാജേഷ് അഭിനയരംഗത്തേക്ക് കടന്നു വന്നത്. പിന്നീട് ദിലീഷ് പോത്തന്റെ സംവിധാനത്തിൽ 2017 ൽ പുറത്തിറങ്ങിയ ആക്ഷൻ കോമഡി ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ വ്യവസായത്തിൽ സഹസംവിധായകനായാണ് അദ്ദേഹം തൻ്റെ കരിയർ ആരംഭിച്ചത്. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലെ നടൻ, ക്രിയേറ്റീവ് ഡയറക്ടർ എന്നീ നിലകളിലും 2021-ൽ റിലീസ് ചെയ്ത കനകം കാമിനി കലഹം എന്ന ചിത്രത്തിലെ മനാഫ് […]