ആദ്യമായി കാർ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് നടി അഞ്ജു കുര്യൻ. നീല കളറിലുള്ള മെഴ്സിഡീസ് ബെൻസിന്റെ സി-ക്ലാസ് സെഡാന്റെ ചിത്രമാണ് നടി പങ്കുവച്ചിരിക്കുന്നത്. കാറിനൊപ്പം നിൽക്കുന്നതും ഡ്രൈവ് ചെയുന്നതുമായ ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘എന്റെ ആദ്യ കാർ, എന്റെ ആദ്യ കാറിന്റെ ഡ്രൈവിംഗ് സീറ്റിലാണ് ഞാൻ ഇപ്പോൾ ഇരിക്കുന്നത്. എത്രമാത്രം വലുതാണ് ഈ നേട്ടം എന്ന് എനിക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല. സ്വപ്നം സാക്ഷാത്കാര നിമിഷമാണിത്. ഏറെക്കാലത്തെ കഠിനാധ്വാനത്തിന്റെയും ത്യാഗങ്ങളുടെയും ഉറക്കമില്ലാത്ത രാത്രികളുടേയും ഫലമാണിത്. ഏറെ നാളായി ഈ ദിവസം ഞാൻ സ്വപ്നം കാണുന്നു. അതിപ്പോൾ യഥാർത്ഥ്യമായിരിക്കുന്നു. എന്റെ യാത്രയുടെയും വളർച്ചയുടെയും കഠിനാധ്വാനത്തിൻ്റെയും പ്രതീകം കൂടിയാണ് ഈ കാർ’ എന്ന് ചിത്രത്തിനോടൊപ്പം അഞ്ജു കുറിച്ചു.
Anju Kurian new Mercedes Benz C Class
ബെൻസ് സി- ക്ലാസിന്റെ മുൻഗാമിയായ ഡബ്ല്യു 205 എന്ന മോഡലാണ് ഈ കാർ. രണ്ടു ലീറ്റർ പെട്രോൾ, രണ്ടു ലീറ്റർ ഡീസൽ എൻജിനുകളാണ് ഡബ്ല്യു 205 എന്ന മോഡലിൽ ഉള്ളത്. ഗണ്യമായി ഭാരം കുറഞ്ഞതാണ് വാഹനത്തിന്റെ പ്രതീകം. ഏകദേശം 62.85 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ വില. മെഴ്‌സിഡസ്-ബെൻസ് സി-ക്ലാസിൻ്റെ നാലാം തലമുറയാണ് ഡബ്ല്യൂ 205. ഇതിന് മുൻപ് ഡബ്ല്യൂ 204 സി-ക്ലാസും ശേഷം ഡബ്ല്യൂ 206 സി-ക്ലാസും ഉണ്ടായിരുന്നു.

ഈ അടുത്ത് എൻഗേജ്മെന്റ് കഴിഞ്ഞതിന്റെ ചിത്രങ്ങൾ നടി പങ്കുവച്ചിരുന്നു. റോഷനാണ് അഞ്ജുവിന്റെ വരന്‍. കോട്ടയം സ്വദേശിയാണ് അഞ്ജു കുര്യന്‍. പരസ്പരം നൃത്തം വച്ചും താള മേള ആഘോഷങ്ങളോടെയാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പരിപാടിയിൽ പങ്കെടുത്തത്. 2013 ല്‍ അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിൽ നിവിന്‍ പോളിയുടെ സഹോദരിയായാണ് അഞ്ജു ആദ്യമായി സിനിമയിലെത്തുന്നത്. Anju Kurian New Mercedes Benz C Class