Anikha Surendran birthday

ആസിഫിന്റെ മകളായി തുടക്കം; ആ എട്ടും പൊട്ടും തിരിയാത്ത കുട്ടിക്ക് ഇന്ന് 20 വയസ്, പിറന്നാൾ ആഘോഷിച്ച് അനിഖ സുരേന്ദ്രൻ

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 2010-ൽ പുറത്തിറങ്ങിയ ജയറാംചിത്രം ‘കഥ തുടങ്ങുന്നു’ എന്ന സിനിമയിൽ ബാലതാരമായി എത്തി,സിനിമഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് അനിഘ സുരേന്ദ്രൻ. യെന്നൈ അറിന്താൽ , വിശ്വാസം ,എന്നീ വെബ് സീരീസുകളിലും ക്വീൻ എന്ന വെബ് സീരീസിലും അഭിനയിച്ച താരം 2020 ൽ പുറത്തിറങ്ങിയ കപ്പേല എന്ന മലയാള സിനിമയുടെ ഔദ്യോഗിക റീമേക്കായ ബുട്ട ബൊമ്മ (2023) എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നായികയായി എത്തുന്നത്.

ശേഷം തെലുങ്ക് താരം നാഗചൈതന്യക്കൊപ്പം ദി ഗോസ്റ്റ് എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ച നടി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ യൂത്തിന്റെ കഥ പറയുന്ന ‘ഓഹ് മൈ ഡാര്‍ലിങ് ‘ എന്ന ചിത്രത്തിലും നായികയായി വേഷമിട്ടു. യാത്രകളെ ഇഷ്ടപ്പെടുന്ന അനിഖ തന്‍റെ ലൈഫിലെ മികച്ച നിമിഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

Anikha Surendran birthday 3

ഒപ്പം മോഡലിങ്ങിലും താല്‍പര്യമുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വളരെ പെട്ടന്നു തന്നെ വൈറലായി മാറാറുണ്ട്. തന്റെ അഭിനയ മികവിനാൽ ഇന്ന് മലയാള സിനിമകളിൽ തരംഗമായി മാറിയ യുവ നടിമാരിൽ മുൻ നിരയിൽ നിൽക്കുന്ന താരത്തിന്റെ സിനിമകൾക്കു പുറമേ കുടുംബവിശേഷങ്ങളറിയാനും ആരാധകർക്ക് തിടുക്കം കൂടുതലാണ്.ബാല താരമായി സിനിമയിൽ എത്തിയ താരം തന്റെ 20ആം വയസ്സിന്റെ തിളക്കത്തിലാണ് ഇപ്പോൾ.

Anikha surendran birthday

ഒപ്പം തന്റെ പിറന്നാൾ ദിനത്തിൽ ഒരുപിടി ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ടാണ് താരം തന്റെ ബർത്ത്ഡേ വാർത്ത ആരാധകാരുമായി പങ്കിട്ടത്.ആഘോഷത്തിനിടയിൽ അതി സുന്ദരിയായി ഓറഞ്ച് കളർ ഔട്ഫിറ്റിൽ പകർത്തിയ കലക്കൻ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ‘ഹാഡ് ദി ബെസ്റ്റ് ഡേ, താങ്ക്യു ഫോർ ഓൾ ദി വിഷസ് ‘ എന്ന ക്യാപ്ഷനിൽ പോസ്റ്റിയ ചിത്രത്തിനു താഴെ ഒട്ടനവധി ആരാധകരാണ് ആശംസകളുമായി എത്തിയത്. Anikha surendran birthday pictures

Anikha Surendran birthday 4

Read also: ആദ്യമായി അമ്മയായ ദിവസം; മകൾ കുഞ്ഞാറ്റക്ക് പിറന്നാൾ മധുരവുമായി നടി ഉർവശി, തേജയ്ക്ക് ആശംസകളേകി മനോജ് കെ ജയൻ…