andrea jermiah latest picture

പുരികവും കൺപീലികളും നരച്ചു; അപൂർവ്വ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി ആൻഡ്രിയ ജെറെമിയ

തെന്നിന്ത്യൻ സിനിമ ലോകത്തെ നിറസാന്നിധ്യമായിരുന്നു ആന്‍ഡ്രിയ ജെറെമിയ. അന്നയും റസൂലും എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിലും പ്രിയപ്പെട്ട താരമാണ് ആന്‍ഡ്രിയ ജെറെമിയ. ലോഹം, ലണ്ടൻ ബ്രിഡ്ജ്, തോപ്പിൽ ജോപ്പൻ തുടങ്ങിയ മലയാള ചിത്രങ്ങളിലും പ്രധാന വേഷങ്ങളെ ആൻഡ്രിയ അവതരിപ്പിച്ചിട്ടുണ്ട്. പിന്നണി ഗായികയായി സിനിമയിലേക്ക് എത്തിപ്പെടുകയായിരുന്നു ആൻഡ്രിയ. ഡാൻസർ കമ്പോസർ മോഡൽ എന്നീ മേഖലകളിലും ആൻഡ്രിയ തന്റെ കഴിവുകൾ പ്രകടമാക്കിയിട്ടുണ്ട്.എന്നാൽ ഇപ്പോൾ താരം അങ്ങനെ സിനിമകളിലും മറ്റും പ്രത്യക്ഷപ്പെടാറില്ല. (Andrea Jermiah latest picture)

andrea jermiah latest picture
andrea jermiah latest picture

കുറച്ചു കാലങ്ങളിലായി താരം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു. എന്നാൽ ആ ഇടവേളയുടെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ താരം. ത്വക്കിനെ ബാധിക്കുന്ന അപൂർവ്വ രോഗം മൂലമാണ് താൻ കരിയറിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുന്നത് എന്നാണ് ആന്‍ഡ്രിയ ജെറെമിയ പറയുന്നത്. ദിവ്യദർശിനിയുടെ’ഹൗസ് ഓഫ് ഡിഡി’ എന്ന പരിപാടിയിലൂടെയാണ് ആന്‍ഡ്രിയ ഇക്കാര്യം വെളിപ്പെടുത്തിയത്. ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചതിനെ തുടർന്നാണ് കുറച്ച് കാലം കരിയറിൽ നിന്നും മാറി നിൽക്കുന്നതെന്നും ആൻഡ്രിയ പറഞ്ഞു. വട ചെന്നെെ എന്ന ചിത്രത്തിന് ശേഷം സ്കിന്നിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ തന്നെ ബാധിച്ചു. എന്റെ മുടിയിഴകൾ അന്ന് നരച്ചിട്ടില്ല. പക്ഷെ അന്ന് എന്റെ പുരികവും കൺപീലികളും നരയ്ക്കാൻ തുടങ്ങി. ഓരോ ദിവസം കൂടുമ്പോഴും പുതിയ പുതിയ പാടുകൾ ശരീരത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. അതിനുശേഷം ബ്ലഡ് ടെസ്റ്റുകൾ നടത്തി.എന്നാൽ അവയെല്ലാം നോർമലാണ്.

എന്തുകൊണ്ടിത് സംഭവിക്കുന്നു എന്ന് മനസിലാകുന്നില്ല. എന്തെങ്കിലും ടോക്സിന്റെ റിയാക്ഷൻ ആയിരിക്കാം അല്ലെങ്കിൽ ഇമോഷണൽ സ്ട്രസ് കൊണ്ടായിരിക്കാമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.സിനിമാ മേഖലയിൽ ജോലിചെയ്യുമ്പോൾ സമ്മർദമില്ലാതിരിക്കുക എന്നത് നടക്കുന്ന കാര്യമല്ല. ഒരു കഥാപാത്രം ചെയ്യുമ്പോൾ അതിന്റേതായ സമ്മർദം ഉണ്ടാകും എന്നും താരം പറയുന്നു.ഇത്തരത്തിൽ ഒരു രോഗം തന്നെ പിടിപെട്ടതിനാണ് സിനിമയിൽ നിന്നും ബ്രേക്ക് എടുത്തതെന്നും താരം കൂട്ടിച്ചേർത്തു.എന്നാൽ അതേക്കുറിച്ച് പല കഥകളുമാണ് ഇൻഡസ്ട്രിയൽ വന്നത്.ആൻഡ്രിയ സിനിമയിൽനിന്ന് വിട്ടുനിൽക്കാൻ കാരണം ഏതോ പുരുഷൻ കാരണമുള്ള ഡിപ്രഷൻ ആണെന്നൊക്കെ വ്യാജവാർത്തകൾ വന്നിരുന്നു എന്നും താരം പറയുന്നു.

andrea jermiah latest picture
andrea jermiah latest picture
andrea jermiah latest picture

എന്നാൽ ത്വക്കിനെ ബാധിച്ച രോഗം മൂലമാണ് താൻ സിനിമയിൽ നിന്നും ഇടവേള എടുത്തത്.എന്നാൽ ആ രോഗത്തെക്കുറിച്ച് സംസാരിക്കേണ്ട എന്നത് താൻ എടുത്ത തീരുമാനമായിരുന്നു. ഇപ്പോഴും ശരീരത്തിൽ പാടുകൾ ഉണ്ടെന്നും താരം പറയുന്നു. രണ്ട് കൊല്ലത്തോളം അക്യൂപങ്ചർ എന്നെ ചികിത്സാരീതിയും തുടർന്നിരുന്നു.ആ ചികിത്സയിലൂടെ രോഗത്തെ ഒരുവിധം മറികടക്കാൻ സാധിച്ചു.കൺപീലികളിലെ നരയെ മേക്കപ്പുകൊണ്ട് മറയ്ക്കാനാവും. ജീവിതശൈലിയിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നു. തുടർച്ചയായി ജോലി ചെയ്യാനാകില്ല. ചെയ്താൽ അത് ത്വക്കിൽ വളരെപ്പെട്ടന്ന് തന്നെ പ്രകടമാകും. നേരത്തേയുള്ള പാടുകളെ മേക്കപ്പ് ഉപയോഗിച്ച് മറയ്ക്കാം. അങ്ങനെയാണ് മാസ്റ്റർ, പിസാസ് 2 തുടങ്ങിയ ചിത്രങ്ങൾ ചെയ്തത്. ആരും രോഗം തിരിച്ചറിഞ്ഞില്ലെന്നും നടി പറഞ്ഞു. ഈ അവസ്ഥയിലൂടെ കടന്നുപോകുമ്പോഴും തന്റെ സമ്മർദ്ദത്തെ മറികടക്കാൻ തന്റെ വളർത്തുനായ ആയ ജോൺ സ്നോ സഹായിച്ചു എന്നും ആൻഡ്രിയാ കൂട്ടിച്ചേർത്തു. Andrea Jeremiah health condition

Read also: പാട്ടുയാത്രയിൽ ഇനി ഒറ്റക്കാണ്; എ ആർ റഹ്മാനും ഭാര്യ സൈറ ബാനുവും വിവാഹമോചിതരാകുന്നു