2022ൽ പുറത്തിറങ്ങിയ ‘വിശുദ മെജോ’എന്ന ചിത്രത്തിലൂടെ സിനിമഭിനയ രംഗത്തേക്ക് കടന്നുവന്ന് തന്റെ അഭിനയ ജീവിതത്തിനു തുടക്കമിട്ട നടനാണ് സിജുസണ്ണി. ആനന്ദ് മേനോന്റെ സംവിധാനത്തിൽ 2024 ൽ പുറത്തിറങ്ങിയ ‘വാഴ ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ് ‘ചിത്രത്തിൽ അമിത് മോഹൻ രാജേശ്വരി, ജോമോൻ ജ്യോതിർ, അനുരാജ് ഒ ബി, അൻഷിദ് അനു, സാഫ് ബ്രോസ്, ജഗദീഷ്, കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, നോബി മാർക്കോസ് എന്നിവർക്കൊപ്പം പ്രധാന വേഷമിട്ടത്തോടെ സിജു സണ്ണിയെന്ന കലാകാരൻ ആരാധക ശ്രദ്ധ നേടി. (Anaswara rajan new movie)

ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന വാഴ യൂത്തിനിടയിൽ തരംഗമായി മാറിയതോടെ കേന്ദ്രകഥാപാത്രമായ സിജുവിന്റെ വിശേഷങ്ങൾ എന്നും സോഷ്യൻ മീഡിയയിൽ സ്ഥാനം പിടിക്കാറുണ്ട്. ഇപ്പോൾ ഇതാ നടി അനശ്വര രാജനുമൊത്ത് വ്യത്യസ്തമായ ക്യാപ്ഷനിൽ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. 2018 ൽ പുറത്തിറങ്ങിയ മഞ്ജു വാര്യർ ചിത്രം ഉദാഹരണം സുജാതയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് അനശ്വര രാജൻ.
Anaswara rajan new movie
തണ്ണീർ മത്തൻ ദിനങ്ങളിലൂടെ ആരാധകർക്ക് പ്രിയങ്കരിയായി മാറിയ താരം നേര് ,എബ്രഹാം ഓസിലർ,ഗുരുവായൂർ അമ്പലനടയിൽ തുടങ്ങി അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയിരുന്നു.യൂത്തിന്റെ ആവേശമായ നായിക നായകൻമ്മാർ ഒരൊറ്റ ഫ്രെയിമിൽ എത്തിയ കിടിലൻ പോസ്റ്റിന് താഴെ “ഞങ്ങൾ ഒന്നിക്കുന്നു… വിധിയെ തടുക്കാൻ ആർക്കും കഴിയില്ല… മുഹൂർത്തം 11:00am… മുന്നോട്ട് ഉള്ള യാത്രയിൽ കൂടെ ഉണ്ടാകണം”

ക്യാപ്ഷനൊപ്പം മോഹൻലാലിൻറെ മാടമ്പി എന്ന ചിത്രത്തിലൂടെ എം ജയചന്ദ്രനും,ശങ്കർ മഹാദേവും പാടി ഹിറ്റ് ആക്കിയ കല്യാണ കച്ചേരി പാടാമെടി… എന്ന പാട്ടുമുണ്ട്. നിമിഷ നേരം കൊണ്ട് വൈറലായ ചിത്രത്തിന് മുഹൂർത്തം 11:00 പുതിയ സിനിമയാണോ എന്നു തുടങ്ങി നിരവധി കമ്മെന്റുകളും കാണാം. siju sunny post