2009ൽ പുറത്തിറങ്ങിയ നീലത്താമര എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് അമല പോൾ. ഒരു ഇന്ത്യൻ പ്രണയകഥ റൺ ബേബി റൺ, നായക് ദൈവ തിരുമകൾ തുടങ്ങി ഒട്ടേറെ മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിച്ച താരം വളരെ പെട്ടന്നു തന്നെ ആരാധകർക്ക് പ്രിയങ്കരിയായിമാറി. ഫോട്ടോഷൂട്ടുകളും സിനിമ വിശേഷങ്ങളുമായി സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുന്ന അമലയുടെ സിനിമകൾക്ക് പുറമേ കുടുംബവിശേഷങ്ങളും യാത്രകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഒരു വെക്കേഷൻ യാത്രയ്ക്കിടെ ഉണ്ടായ പരിചയം ജീവിതമായി മാറിയ കഥയുണ്ട് അമലയുടെയും ഭർത്താവ് ജഗിന്റെയും ജീവിതയാത്രയ്ക്ക് പിന്നിൽ. (Amala Paul wedding anniversary)
2023 ലാണ് വ്യവസായി ആയ ജഗത് ദേശായുമായി താരം വിവാഹത്തിലാവുന്നത്. 2024ൽ “ഇലൈ” എന്ന മകൻ പിറന്നു. അഭിനേത്രി എന്ന നിലയിലല്ല ജഗത് അമലയെ പ്രണയിച്ചതും, വിവാഹം ചെയ്തതും എന്നാൽ ആടുജീവിതം’ സിനിമയുടെ വരവേൽപ്പിലാണ് അമല പോൾ എന്ന നടിയുടെ പ്രശസ്തി എത്രത്തോളം ഉണ്ടെന്ന് ജഗത് നേരിട്ട് മനസിലാക്കുന്നത്. ഭാര്യക്കായി അതിരുകവിഞ്ഞ സ്നേഹം നല്കുന്നയാളാണ് തന്റെ ഭർത്താവെന്ന് അമല പറയുകയുണ്ടായി. കുഞ്ഞിന്റെ കാര്യത്തിൽ തന്നെക്കാൾ ശ്രദ്ധ ഭർത്താവിനാണ് വീട്ടിൽ രണ്ടുപേരുടെയും കുടുംബങ്ങൾ ഉണ്ടെങ്കിലും, കുഞ്ഞിനെ നന്നായി പരിപാലിക്കാൻ തങ്ങൾക്കറിയാം എന്ന് ജഗത് പറയാറുണ്ട് എന്നും അമല അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു. തങ്ങളുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കിടയിൽ പങ്കുവയ്ക്കുന്ന ദമ്പതികൾ തങ്ങളുടെ പോന്നോമനയ്ക്കൊപ്പമുള്ള ഫസ്റ്റ് വെഡിങ് ആനിവേഴ്സറിയുടെ ആഘോഷതിമിർപ്പിലാണിപ്പോൾ.

കുമരകത്ത് വേമ്പനാട് കായലിൻ്റെ മനോഹാരിതയെ ആവോളം ആസ്വദിച്ചുകൊണ്ട് കായലിനു നടുവിൽ പ്രത്യേകം ഒരുക്കിയ വേദിയിൽ ആണ് ഇരുവരും തങ്ങളുടെ വിവാഹവാർഷികം ആഘോഷിച്ചത്.ആഘോഷ വീഡിയോ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ട് താരം കുറിച്ചതിങ്ങനെ, “എന്നെ എന്നും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രിയപ്പെട്ട ഭർത്താവിന് വിവാഹ വാർഷിക ആശംസകൾ. എന്നും എപ്പോഴും പ്രണയിക്കുന്ന താങ്കളെ ഞാനെത്ര ഭാഗ്യവതിയാണെന്ന് ഈ വിവാഹവാർഷിക ദിനത്തിൽ ലഭിച്ച സമ്മാനം എന്നെ ഓർമ്മപ്പെടുത്തുന്നു.
Amala Paul wedding anniversary
എന്നോട് വിവാഹാഭ്യർത്ഥന നടത്തിയ ദിവസം മുതൽ നീ എനിക്ക് തരുന്ന മധുരതരമായ ഓരോ സർപ്രൈസും നമ്മുടെ ബന്ധം ഊട്ടിയുറപ്പിക്കാൻ നീ എടുക്കുന്ന പരിശ്രമങ്ങൾക്കുള്ള തെളിവാണ്. സാഹസികതയുടെയും സ്നേഹത്തിൻ്റെയും പുഞ്ചിരിയുടെയും ഒരു ജീവിതകാലം നമുക്ക് ലഭിക്കട്ടെ. ഒപ്പം എൻ്റെ എല്ലാ മുൻകാമുകന്മാരും യഥാർത്ഥ പ്രണയമെന്തെന്ന് കാണുക’– വിവാഹവാർഷികാഘോഷത്തിൻ്റെ വിഡിയോ പങ്കുവച്ച് അമല പോൾ കുറിച്ചു. Amala Paul wedding anniversary video.
