Akshay Kumar And Priyadarshan Reunited: അക്ഷയ്കുമാറും സംവിധായകൻ പ്രിയദർശനും പതിനാല് വർഷങ്ങൾക്കു ശേഷം ഒന്നിക്കുന്നു. ഭൂത് ബംഗ്ല എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഹൊറർ കോമഡി ഗണത്തിൽപെടുന്നതാണ് ചിത്രം. ചിത്രത്തിന്റെ മോഷൻ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. അക്ഷയയുടെ പിറന്നാളിനോടനുബന്ധിച്ചണ് സിനിമയുടെ പ്രഖ്യാപനവും മോഷൻ പോസ്റ്ററും റിലീസ് ചെയ്തത്.
ഏഴാം തവണയാണ് അക്ഷയ്കുമാറും പ്രിയദർശനും ഒന്നിച്ചെത്തുന്നത്. 2010ൽ പുറത്തിറങ്ങിയ ഖാട്ടാ മീട്ട യാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. തന്റെ പിറന്നാളിന് നൽകിയ ഈ സ്നേഹത്തിന് നന്ദിയുണ്ടെന്നും അക്ഷയ് കുമാർ പറഞ്ഞു. ആ മേജിക്കിന് വേണ്ടി കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു.

Akshay Kumar And Priyadarshan Reunited
ഡിസംബറിൽ ചിത്രീകരണം ആരംഭിക്കും. ഏക്ത കപൂർ ആണ് ചിത്രം നിർമിക്കുന്നത്. 2021ൽ റിലീസ് ചെയ്ത ഹങ്കാമ 2വിനു ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണിത്. തമിഴിൽ ഉർവശിയെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ‘അപ്പാത്ത’യാണ് അവസാനമായി സംവിധാനം ചെയ്ത മുഴുനീള സിനിമ. അടുത്തിടെ എം ടി വാസുദേവൻ നായരുടെ തിരക്കഥകളെ ആസ്പദമാക്കി ഒരുക്കിയ മനോരഥങ്ങളിൽ രണ്ട് ചിത്രങ്ങൾ പ്രിയദർശൻ ചെയ്തിരുന്നു.