Ajayante Randam Moshanam Kannada language Distributors: അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ കന്നഡ വിതരണാവകാശം ഹോംബാലെ ഫിലിംസ് സ്വന്തമാക്കി. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആണ് ഈ കാര്യം അറിയിച്ചത്. കൂടാതെ ടോവിനോ തോമസ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെയും ഇക്കാര്യം അറിയിച്ചു.ജിതിൻ ലാൽ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. 3 ഡി യിലും 2 ഡിയിലുമായി ചിത്രം പ്രേഷകരിലേക്ക് എത്തും. ഓണം റിലീസ് ആയിരിക്കും ചിത്രം. എന്നാൽ ചിത്രത്തിന്റെ റിലീസിങ് തിയ്യതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തിന്റെ റിലീസിങ് ആയി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കാലത്തിന് മറയ്ക്കാൻ കഴിയാത്ത ചിയോത്തിക്കാവിൻ്റെ നിഗൂഢതയുടെ ചുരുളഴിക്കാൻ അജയൻ ഈ ഓണത്തിന് എത്തുന്നു. എന്ന കുറിപ്പോടെയാണ് റിലീസിങ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വീട്ടിരുന്നത്.മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം.മണിയൻ കുഞ്ഞി കേളു അജയൻ എന്നി മൂന്ന് കഥാപാത്രങ്ങളിലൂടെ ആണ് ടോവിനോ ഈ സിനിമയിൽ എത്തുന്നത്. നിരവധി സംഘട്ടന രംഗങ്ങളും ടോവിനോ ഇ ചിത്രത്തിൽ കൈകാര്യം ചെയ്യുന്നു. കളരിക്കും ഏറെ പ്രാധാന്യം നൽകുന്നുണ്ട് അജയന്റെ രണ്ടാം മോഷണം. കണ്ണൂർ, കാസർഗോഡ്, മംഗലാപുരം ഭാഗങ്ങളിലായി നടന്ന ചിത്രീകരണത്തിനായി ആയോധനകലകൾ ടൊവിനോ അഭ്യസിച്ചിരുന്നു.
Ajayante Randam Moshanam Kannada language Distributors

ഏറ്റവും വലിയ ബജറ്റിൽ തന്നെയാണ് ചിത്രം ഒരിക്കിയിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.110 ദിവസങ്ങളിലായി ആണ് അജയന്റെ രണ്ടാം മോഷണത്തിന്റെ ഷൂട്ടിങ് നടന്നിരുന്നത് എന്നും റിപ്പോർട്ടുകളിൽ പറയുന്നു.ചിത്രത്തിന്റെ ലൊക്കേഷൻ കാഴ്ചകൾ ടോവിനോ പങ്കുവെച്ചിരുന്നു.അജയന്റെ രണ്ടാം വരവിനെ കുറിച്ച് ടോവിനോ മുൻപെ പങ്കുവെച്ച കുറിപ്പും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. 2017 ൽ തങ്ങളെ ഏറെ ആവേശ ഭരിതരാക്കിയ കഥയായിരുന്നു അജയന്റെ രണ്ടാം മോഷണം എന്നും എന്നാൽ ചിത്രത്തിന്റെ പൂർത്തികരണത്തിന് ഏറെ കാലത്തമാസം നേരിട്ടു എന്നുമായിരുന്നു ആ കുറിപ്പ്. ടോവിനോ തോമസിനെ കൂടാതെ ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
തമിഴ് നടൻ സത്യരാജ് ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്.മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷ കളിൽ ചിത്രം റിലീസ് ചെയ്യും.ഓണം റിലീസിൽ ഏറെ പ്രേതിക്ഷയോടെ നോക്കികാണുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം..എഡിറ്റിംഗ് -ഷമീർ മുഹമ്മദ്, കോ പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്,ഡോ. വിനീത് എം.ബി, പ്രിൻസ് പോൾ,അഡീഷണൽ സ്ക്രീൻ പ്ലേ – ദീപു പ്രദീപ്,പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ, ലൈൻ പ്രൊഡ്യൂസർ -സന്തോഷ് കൃഷ്ണൻ,പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി,ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്,പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ് ആൻഡ് ഹെയർ : റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, സ്റ്റണ്ട്: വിക്രം മോർ, ഫീനിക്സ് പ്രഭു,അഡീഷണൽ സ്റ്റണ്ട്സ് -സ്റ്റന്നർ സാം ആൻഡ് പി സി, കൊറിയോഗ്രാഫി- ലളിത ഷോബി, ,ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ. അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ,അസോസിയേറ്റ് സിനിമട്ടോഗ്രാഫർ – സുദേവ്,കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്,
കളരി ഗുരുക്കൾ – പി വി ശിവകുമാർ ഗുരുക്കൾ,സൗണ്ട് ഡിസൈൻ: സച്ചിൻ ആൻഡ് ഹരിഹരൻ (സിംഗ് സിനിമ), ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, കാസ്റ്റിംഗ് ഡയറക്ടർ – ഷനീം സയിദ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ- അപ്പു എൻ ഭട്ടതിരി,ഡി ഐ സ്റ്റുഡിയോ – ടിന്റ്, സ്റ്റിരിയോസ്കോപ്പിക് 3 ഡി കൺവെർഷൻ – രാജ് എം സയിദ്( റെയ്സ് 3ഡി )കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി, കോൺസെപ്റ്റ് ആർട്ടിസ്റ്റ് – കിഷാൽ സുകുമാരൻ, വി എഫ് ഏക് സ് സൂപ്പർ വൈസർ – സലിം ലാഹിർ, വി എഫ് എക്സ് – എൻവിഷൻ വി എഫ് എക്സ്, വിഷ്വൽ ബേർഡ്സ് സ്റ്റുഡിയോ, മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, കളറിസ്റ്റ് – ഗ്ലെൻ കാസ്റ്റിലോ, ലിറിക്സ്: മനു മൻജിത്ത്, ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി,ഫഹദ് പേഴുംമൂട്,പ്രീവീസ് – റ്റിൽറ്റ്ലാബ്, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് -അഖിൽ യശോദരൻ,സ്റ്റിൽസ് – ബിജിത്ത് ധർമടം, ഡിസൈൻസ് -യെല്ലോ ടൂത്ത്സ്,പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.