പ്രേക്ഷകരുടെ പ്രിയപ്പെട്ട തെലുങ്ക് നടൻ സുബ്ബരാജു വിവാഹിതനായി. വിവാഹ വേഷത്തിൽ വധുവിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് ഇക്കാര്യം അറിയിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രം പങ്കു വെച്ചിട്ടുള്ളത്. കടപ്പുറത്ത് നിന്നുകൊണ്ട് വധുവിനെ നോക്കി നിൽക്കുന്ന ചിത്രത്തിനൊപ്പം ഒടുവിൽ പെട്ടു എന്നാണ് കുറിച്ചിരിക്കുന്നത്. ചുവപ്പ് പട്ട് സാരിയാണ് വധു ധരിച്ചിരിക്കുന്നത്.
സില്‍ക് കുര്‍ത്തയും മുണ്ടുമാണ് സുബ്ബരാജുവിന്റെ വേഷം. 47ാം വയസിലാണ് നടന്റെ വിവാഹം കഴിച്ചിരിക്കുന്നത്. ബീച്ച് വെഡ്ഡിങ് ആയിരുന്നു എന്നാണ് പങ്കുവച്ച ചിത്രത്തിൽനിന്നും വ്യക്തമാകുന്നത്. വധുവിനെക്കുറിച്ചോ വിവാഹത്തിന്റെ കൂടുതൽ വിവരങ്ങളെ കുറിച്ചോ കൂടുതൽ ഒന്നും പുറത്തുവിട്ടിട്ടില്ല. പരമ്പരാഗത വിവാഹവസ്ത്രങ്ങൾക്കൊപ്പം സൺഗ്ലാസ്സ് ധരിച്ചാണ് ഇരുവരും നിൽക്കുന്നത്. ആന്ധ്രപ്രദേശിലെ ഭീമാവാരം സ്വദേശിയാണ് സുബ്ബരാജു.

ഇന്ത്യൻ സിനിമയിൽ സ്വന്തമായൊരു സ്ഥാനം സൃഷ്ടിക്കാൻ നടന് സാധിച്ചിട്ടുണ്ട്. സിനിമാപ്രേമികൾക്ക് സുപരിചിതനായ താരമാണ് സുബ്ബരാജു. ബാഹുബലി, പോക്കിരി, മിർച്ചി തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. തെലുങ്ക് കൂടാതെ, തമിഴ്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷാചിത്രങ്ങളിലും സുബ്ബരാജു വേഷമിട്ടിട്ടുണ്ട്. മലയാളത്തിൽ തസ്കരവീരൻ, സൗണ്ട് തോമ എന്നീ ചിത്രങ്ങളിലെ നടന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Actor Subbaraju wedding

ജിതേന്ദ്രർ റെഡ്ഡിയാണ് താരത്തിന്റെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം. വില്ലനായും സഹ നടനായും അഭിനയിച്ചിട്ടുണ്ട്. ബാഹുബലിയിലെ നടന്റെ അഭിനയം പ്രേക്ഷകർക്കിടയിൽ വലയം സ്വീകാര്യത നേടിയിരുന്നു.
ബാഹുബലിയിലൂടെയാണ് അദ്ദേഹം മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്. തുടർന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിച്ചു. താരത്തിന്റെ സ്റ്റൈലിഷ് ഫോട്ടോഷൂട്ടുകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്, അത് എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. Actor Subbaraju wedding photos