90 കളിൽ മലയാള സിനിമയുടെ ആവേശമായ നായകരിൽ ഇന്നും മുൻപന്തിയിൽ നിൽക്കുന്ന പേരാണ് നടൻ ഇന്ദ്രൻസിന്റേത്. ചെറിയ ശരീരത്തിനുള്ളിലെ വലിയ കലാകാരനെ ഇരു കൈകളും നീട്ടിയാണ് മലയാളികൾ സ്വീകരിക്കാറുള്ളത്. ആദ്യ കാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രംഗത്തു നിന്ന് അഭിനയ രംഗത്ത് എത്തിയ ഇദ്ദേഹം മലയാളത്തിൽ 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. (Actor Indrans passed exam)
സി.പി. വിജയകുമാർ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രൻസ് ആദ്യമായി സ്വതന്ത്ര വസ്ത്രാലങ്കാരകനായത്. സി.ഐ.ഡി ഉണ്ണികൃഷ്ണൻ ബി.എ, ബി.എഡ്. എന്ന ചിത്രത്തിലെ വേഷം അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. 2018-ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് 2018-ൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 2019-ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരം നേടി.

അഭിനയത്തിലാണെങ്കിലുംജീവിതത്തിലാണെങ്കിലും ഏവർക്കും മാതൃകയാക്കാവുന്ന അനശ്വര കലാകാരന്റെ വിശേഷങ്ങളും വാർത്തകളും അറിയാൻ ഇന്നും ആരാധകർക്ക് തിടുക്കം കൂടുതലാണ്.ഇപ്പോൾ ഇതാ തന്റെ 68 ആം വയസ്സിൽ നേട്ടം കുറിച്ച് റിയൽ ലൈഫിലും താരമായി മാറിയിരിക്കുകയാണ് ഇന്ദ്രൻസ്.ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി 500 ൽ 297 മാർക്ക് വാങ്ങിയാണ് ഇന്ദ്രൻസ് തന്റെ നേട്ടം കൈവരിച്ചത്.
Actor Indrans passed exam

കുട്ടിക്കാലത്ത് കുടുംബപ്രാരാബ്ധങ്ങള്‍ മൂലം നാലാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച ഇന്ദ്രന്‍സ് പിന്നീട് തയ്യല്‍ കടയില്‍ ജോലി തുടങ്ങുകയായിരുന്നു. തുടര്‍ന്നു സിനിമയിലെത്തി മികച്ച അഭിനേതാവെന്ന പേരെടുക്കുമ്പോഴും പാതിവഴിയില്‍ വെച്ച് മുടങ്ങിയ തന്റെ പഠനവഴിയിലേക്കു വീണ്ടും മടക്കയാത്രയെന്ന മോഹം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. ഇതോടെയാണു തുല്യതാ പരീക്ഷയെന്ന കടമ്പ ചാടിക്കടക്കാന്‍ തീരുമാനിച്ചതെന്നും താരം വ്യക്തമാക്കി. Minister V. Shivankutty post
Read also: അനശ്വരയും സിജു സണ്ണിയും ഒന്നിക്കുന്നു; മുഹൂർത്തം 11:00 AM, സന്തോഷം പങ്കുവെച്ച് താരങ്ങൾ