എല്ലാം വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുന്ന താരമാണ് നടൻ ബാല. ഇപ്പോളിത കൊച്ചിയില്‍ നിന്നും താമസം മാറിയ കാര്യം അറിയിച്ചിരിക്കുകയാണ് നടൻ. ഫേസ് ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താന്‍ ചെയ്യുന്ന നന്മകള്‍ ഇനിയും തുടരുമെന്നും കുറിപ്പിൽ പറയുന്നു. കൊച്ചി ജീവിതം അവസാനിപ്പിച്ചാണ് ബാല ഭാര്യ കോകിലയ്ക്ക് ഒപ്പം താമസം മാറിയത്. (Actor bala’s facebook post)

കുറിപ്പിൽ പറയുന്നതിങ്ങനെ, എല്ലാവർക്കും നന്ദി. ‘ഞാൻ ചെയ്ത നന്മകൾ ഞാൻ തുടരുക തന്നെ ചെയ്യും. എന്നാൽ കൊച്ചിയിൽ ഞാനിനി ഇല്ല. ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മൾ കൊച്ചിയിൽ ഉണ്ടായിരുന്നു, ഇന്ന് ഞാൻ നിങ്ങളെ വിട്ട്, കൊച്ചി വിട്ട് വന്നിരിക്കാണ്. ഒരുപാട് ദൂരെക്ക് ഒന്നും അല്ല. എന്നിരുന്നാലും എന്നെ സ്നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങിനെ. എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ്.
പ്രിയരേ എന്നെ സ്നേഹിച്ച പോലെ തന്നെ നിങ്ങൾ എന്റെ കോകിലയെയും സ്നേഹിക്കണം. എന്റെ കുടുംബത്തിന് വേണ്ടി എന്റെ ആരോഗ്യത്തിന് വേണ്ടി മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും എനിക്ക് പരിഭവമില്ല ഏവരും സന്തോഷമായി ഇരിക്കട്ടെ’. നടനായും വില്ലനായും സഹനടനായും തിളങ്ങിയ താരമാണ് ബാല. നാല്പതിലധികം ചിത്രങ്ങളിൽ ബാല വേഷമിട്ടിട്ടുണ്ട്. ആദ്യ ഭാര്യയുമായി വിവാഹ ബന്ധം വേർപിരിഞ്ഞതും, ബലയുടെ മകൾ തനിക്കെതിരെ രംഗത്തുവന്നതുമെല്ലാം ചർച്ചയായിരുന്നു.
Actor bala’s facebook post

ശേഷം ഒക്ടോബര്‍ 23ന് ആയിരുന്നു ബാലയും കോകിലയും വിവാഹിതരായത്. കുട്ടിക്കാലം മുതലെ ബാലയെ വളരെ ഇഷ്ടമായിരുന്നു എന്നും നടനെ കുറിച്ച് ഡയറി വരെ എഴുതിയിട്ടുണ്ടെന്നും കോകില പറഞ്ഞിരുന്നു. അവളുടെ ഇഷ്ടം അറിഞ്ഞപ്പോള്‍ ഞെട്ടലാണ് എന്നിൽ ഉണ്ടാക്കിയതെന്ന് ബാല പറഞ്ഞിരുന്നു. കോകില വർഷങ്ങളായി മനസിൽ ഇഷ്ടം കൊണ്ടുനടക്കുന്നു എന്നറിഞ്ഞപ്പോൾ എന്നെ സ്നേഹിക്കുന്ന ആളുണ്ടെന്ന് മനസിലായി എന്നും ബാല പറഞ്ഞിരുന്നു. Actor bala’s facebook post
Read also: ശക്തിമാൻ മടങ്ങി വരുന്നു; ഇന്ത്യയുടെ ആദ്യ സൂപ്പർ ഗുരു വീണ്ടും ജനങ്ങളിലേക്ക്