Actor Ashokan Sang For Meera Jasmine Movie

മീര ജാസ്മിൻ ചിത്രത്തിൽ പിന്നണി ഗായകനായി അശോകൻ അരങ്ങേറ്റം കുറിക്കുന്നു..!

Actor Ashokan Sang For Meera Jasmine Movie: മലയാള സിനിമക്ക് ഒരു പിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച നാടനാണ് അശോകൻ.അമരം സിനിമയിലെ രാഘവൻ എന്ന അശോകന്റെ കഥാപാത്രത്തെ പ്രേക്ഷക മനസ്സിൽ ഏറെ ഇടം നേടി. അമരത്തിൽ അശോകനെ നിരത്തി കൊണ്ട് “അഴകേ നിൻ മിഴിനീർ മണിയി കുളിരിൽ “എന്ന് തുടങ്ങുന്ന ഗാനം തലമുറകൾ വ്യത്യാസമില്ലാതെ മലയാളികൾ ഇന്നും നെഞ്ചിലേറ്റുന്നു.മുഖാമുഖം, ഇരകൾ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, മൂന്നാംപക്കം, ഇൻ ഹരിഹർ നഗർ, തുടങ്ങി മികച്ച സിനിമകൾ മലയാള സിനിമക്ക് സംഭാവന നൽകിട്ടുണ്ട് അശോകൻ.

അടുത്ത കാലത്തായി ഇറങ്ങിയ നൻപകൽ നേരത്ത് മയക്കം, പേരില്ലൂർ പ്രീമിയർ ലീഗ്, ജയ് ഗണേഷ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാനും അശോകനായി. ഒരു നടൻ എന്ന രീതിയിൽ മാത്രം അശോകനെ ഒതുക്കി പറയാൻ സാധിക്കില്ല. ഒരു നല്ല നടനെക്കാൾ ഉപരി ഒരു മികച്ച പാട്ട്കാരൻ കൂടിയാണ് അദ്ദേഹം.അദ്ദേഹം ഇപ്പോൾ പിന്നണി ഗായക രംഗത്തേക്ക് കൂടി കടക്കുന്നു.വി. കെ പ്രകാശ് സംവിധാനം ചെയ്യുന്ന പാലും പഴവും എന്ന ചിത്രത്തിലൂടെയാണ് സിനിമ പിന്നണി ഗാന രംഗത്തേക്ക് അശോകൻ തുടക്കം കുറിക്കുന്നത്.കേവലം പാട്ട് മാത്രമല്ല മികച്ച ഒരു കഥാപാത്രത്തെ കൂടി സിനിമക്കായി അശോകൻ സംഭാവന ചെയ്യുന്നു.മീര ജാസ്മിനെ കേന്ദ്ര കഥാ പാത്രമാക്കി ഒരുക്കുന്ന ചിത്രമാണ് പാലും പഴവും.

Actor Ashokan Sang For Meera Jasmine Movie

പാട്ടിനൊപ്പം കൂട്ടുമായി പോകുന്നേ മേഘ ജാലം, ഉള്ളാകെ ഓളം ഉല്ലാസ മേളം എന്ന് തുടങ്ങുന്ന ഗാനമാണ് ചിത്രത്തിനായി അശോകൻ ആലപിച്ചിരിക്കുന്നത്.ഈ ഗാനം പനോരമ മ്യൂസിക് ആണ് പുറത്ത് വീട്ടിരിക്കുന്നത്.ചിത്രത്തിന്റെ സംവിധായാകനായ .വി. കെ പ്രകാശ്തന്നെ ചിത്രത്തിലേക്കായി ഒരു ഗാനം ആലപിക്കാൻ അശോകനോട് ആവിശ്യപെടുകയായിരുന്നു.പാലും പഴവും’ സിനിമയുടെ ലൊക്കേഷനിൽ വെച്ച് അശോകനും വി.കെ. പ്രകാശും കൂടി സംസാരിക്കുകയായിരുന്നു. സംസാരത്തിനിടെ ആണ് സിനിമയിലെ പാട്ടിനെ കുറിച്ചും ചർച്ചയുണ്ടായത്.അഞ്ച് പാട്ടുകളാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്.ആരൊക്കെയാ പാടുന്നത് എന്ന് അശോകൻ ചോദിച്ചപ്പോൾ രണ്ട് പാട്ട് തീരുമാനിച്ചുവെന്ന് മറുപടി കിട്ടി എന്നും അശോകൻ മുൻപൊരിക്കൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു . ഉടനെ ‘ഒരു പാട്ട് നിങ്ങൾക്ക് പാടിക്കൂടെ’ എന്ന് വി.കെ.പി അശോകനോട് ചോദിച്ചുവെന്നും പറയുന്നു .

മുൻപൊരിക്കൽ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ പാടാനുള്ള കഴിവിനെക്കുറിച്ച് അശോകൻ പറഞ്ഞത് .ഓർമ്മവെച്ച കാലം തൊട്ടേ താൻ പാട്ട് പാടുമായിരുന്നുവെന്നാണ് അശോകൻ പറയുന്നത്. ഞാൻ അഭിനയിക്കുന്ന സിനിമയിൽ തന്നെ പാടിക്കൂടെ എന്ന് മമ്മൂക്കാ തന്നോട് ചോദിച്ചിരുന്നുവെന്നും അശോകൻ അഭിമുഖത്തിൽ പറയുന്നു. 1986-87 ൽ പുറത്തിറങ്ങിയ ‘തൊഴിൽ അല്ലെങ്കിൽ ജയിൽ’ എന്ന ചിത്രത്തിലായിരുന്നു ആദ്യത്തെ പാട്ട് അദ്ദേഹം ആലപിക്കുന്നത്. കെ.ജി. രാജശേഖരനായിരുന്നു ആ ചിത്രം സംവിധാനം നിർവഹിച്ചത്.ഉണ്ണി മേനോനും അമ്പിളിയുമായിരുന്നു ആ പാട്ടിന്റെ പ്രധാന ഗായകർ. എന്നാൽ അതിൽ രണ്ട് വരി അശോകനും ആലപിച്ചിരുന്നു. ശാന്തികൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ രമേശ്, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി, ഷിനു ശ്യാമളൻ, ഷമീർ ഖാൻ തുടങ്ങിയ വൻ താരനിരയെ പാലും പഴവും എന്ന ചിത്രത്തിൽ അണി നിരത്തുന്നു. അൽപം ലൗഡ് ആയ കഥാപാത്രത്തെയാണ് അശോകൻ ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ആഷിഷ് രജനി ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.ചിത്രത്തിനായി പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ ആണ്.ഒരു ഫൺ എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.33-കാരിയായ സുമിത്രയുടേയും 23-കാരനായ സുനിലിന്റെയും മനോഹരമായ പ്രണയമാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.ചിത്രത്തിന്റെ ഛായാഗ്രഹണം- രാഹുൽ ദീപ്, എഡിറ്റർ- പ്രവീൺ പ്രഭാകർ, സംഗീതം- ഗോപി സുന്ദർ, സച്ചിൻ ബാലു, ജോയൽ ജോൺസ്, ജസ്റ്റിൻ – ഉദയ്; ഗാനങ്ങൾ – സുഹൈൽ കോയ, നിതീഷ് നടേരി, വിവേക് മുഴക്കുന്ന്, ടിറ്റോ പി. തങ്കച്ചൻ, പശ്ചാത്തല സംഗീതം- ഗോപി സുന്ദർ, കലാസംവിധാനം – സാബു മോഹൻ, മേക്കപ്പ്- ജിത്ത് പയ്യന്നൂർ, കോസ്റ്റ്യൂം ഡിസൈൻ -ആദിത്യ നാണു, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ആഷിഷ് രജനി ഉണ്ണികൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് -ബിബിൻ ബാലചന്ദ്രൻ, അമൽരാജ് ആർ. പ്രൊഡക്ഷൻ കൺട്രോളർ -നന്ദു പൊതുവാൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ശീതൾ സിംഗ്, ലൈൻ പ്രൊഡ്യൂസർ -സുഭാഷ് ചന്ദ്രൻ, പ്രൊജക്റ്റ്‌ ഡിസൈനർ -ബാബു മുരുഗൻ, ഡിസൈൻസ് -യെല്ലോ ടൂത്ത്സ്.ഓഗസ്റ്റ് 23 ന് ചിത്രം തിയ്യറ്ററുകളിൽ എത്തും.