സാന്ത്വനം സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരം അച്ചു സുഗന്ധ് സംവിധാനം ചെയ്ത പുതിയ ഷോർട്ട് ഫിലിം ആയിരുന്നു ‘പെണ്ണിനെ ഇഷ്ടമായോ’. സാന്ത്വനം സീരിയലിൽ തന്നെ വേഷമിട്ടിരുന്നു സജിനെയും ഗോപികയെയും പ്രധാന കഥാപാത്രങ്ങളാക്കിയാണ് ഷോർട് ഫിലിം തയ്യാറാക്കിയിരിക്കുന്നത്. ചിത്രം പുറത്തുവന്നതോടെ മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും വന്നത്. തനിക്ക് അഭിനയത്തിൽ മാത്രമല്ല സംവിധാനത്തിലും കഴിവുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഷോർട് ഫിലിം.
ഇപ്പോൾ ഇതാ ഷോർട്ട് ഫിലിമിലെ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. അച്ചുവിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സജിന്റെ നൃത്തച്ചുവടുകൾ ഗാനത്തിൽ കാണാം. വിവാഹ വേഷത്തിലാണ് ഇരുവരും പാട്ടിലുള്ളത്. കസവുകര മുണ്ടെടുത്ത് തുടങ്ങുന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. കണ്ണൻ ഇവരുടെ രണ്ടാം കല്യാണം നടത്തി, സജിന്റെ ഡാൻസ് അടിപൊളി എന്നെല്ലാംമാണ് കമന്റുകൾ

ഷോർട്ട് ഫിലിം ചിത്രീകരണ വേളയിലെ മനോഹരമായ ചിത്രങ്ങളും അച്ചു നേരത്തെ പങ്കുവെച്ചിട്ടുണ്ട്. സിനിമ സ്വപ്പ്നം കാണുന്ന രണ്ട് പേർ.ഒരാൾ നടനാകാനും, മറ്റൊരാൾ സംവിധായകനാകാനും.ഇതിലും നല്ല കോമ്പിനേഷൻ വേറേ കാണില്ല. ഇന്നൊരുപക്ഷേ, ഞങ്ങൾ ഒന്നുമല്ലായിരിക്കാം. പക്ഷേ, നാളെ ഒരു ദിവസം ഞങ്ങൾ സിനിമ ചെയ്യും. ഒരുപാട് നല്ല സിനിമകൾ ചെയ്യും’ എന്ന അടിക്കുറിപോടെ അച്ചുവും സജിനും പരസ്പരം തോളിൽ കയ്യിട്ടു നിൽക്കുന്ന ചിത്രം നേരത്തെ പോസ്റ്റ് ചെയ്തിരുന്നു.
Achu suganth New video
ഷോർട്ട് ഷോർട്ട് ഫിലിമിന്റെ വിവരങ്ങൾ പങ്കുവെച്ചത് മുതൽ ഏറെ ആകാംക്ഷയോടെ ആയിരുന്നു ആരാധകർ ഇതിനായി കാത്തിരുന്നത്. ഒരുപാട് വർഷത്തെ ആഗ്രഹമായിരുന്നു ഷോർട്ട് ഫിലിം നിങ്ങളിലേക്ക് എത്തിക്കുക എന്നത്.പോരായ്മകൾ ക്ഷമിക്കുക, അഭിപ്രായങ്ങൾ അറിയിക്കുക’ എന്ന് കുറിപ്പോടെയായിരുന്നു ഷോർട്ട് ഫിലിം റിലീസ് ചെയ്ത വിവരം അച്ചു സുഗന്ത് അറിയിച്ചത്. അച്ചുവിന്റെ യുട്യൂബ് പേജിലൂടെയാണ് ഷോർട്ട് ഫിലിം പുറത്തുവിട്ടത്. ആദ്യത്തേതിന്റെയായ യാതൊരു പ്രശ്നവും കാണുന്നില്ലെന്നും ഇനിയും കൂടുതൽ സംവിധാനം ചെയ്യണം എന്നുമാണ് ആരാധകർ അഭിപ്രായം പങ്കുവച്ചത്. Achu suganth New video
