Mohanlal First Direction Barroz Coming Soon In Theatres

മോഹൻലാൽ സംവിധാന രംഗത്തേക്ക് തുടക്കം കുറിക്കുന്ന ബറോസിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു..!

Mohanlal First Direction Barroz Coming Soon In Theatres: മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. ചിത്രം സംവിധാനം ചെയുന്നത് മോഹൻലാൽ തന്നെയാണ്. ഇതോടെ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ സംവിധാന രംഗത്തേക്ക് തുടക്കം കുറിക്കുക കൂടെയാണ്. ചിത്രത്തിന്റെ റിലീസിംഗ് തിയതി ഇതിനോടൊപ്പം പുറത്തു വിട്ടു. മോഹൻലാൽ തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയയയിലൂടെ പുറത്ത് അറിയിച്ചിരിക്കുന്നത്.

ഒക്ടോബർ 3 നാണ് ചിത്രം തിയ്യറ്ററുകളിൽ എത്തുന്നത്.തന്റെ രഹസ്യങ്ങൾ വെളിപ്പെടുത്താൻ ബറോസ് എത്തുന്നു 2024 ഒക്ടോബർ 3ന്. തീയതി കലണ്ടറുകളിൽ അടയാളപ്പെടുത്തുക എന്ന് അടിക്കുറിപ്പോടെയുള്ള പോസ്റ്റ്‌ ആണ് ഫേസ്ബുക്കിൽ മോഹൻ ലാൽ പങ്കു വെച്ചിരിക്കുന്നത്. സെപ്തംബർ 12ന് ആയിരുന്നു സിനിമ ആദ്യം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ റിലീസ്മാറ്റി വെക്കുകയായിരുന്നു . ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്.

Mohanlal First Direction Barroz Coming Soon In Theatres
Mohanlal First Direction Barroz Coming Soon In Theatres

ന്യൂതന സാങ്കേതിക വിദ്യകളാണ് ചിത്രത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നത്.മൈ ഡിയർ കുട്ടിച്ചാത്തനിലും മറ്റും പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷൻ എന്ന ടെക്നിക് ഈ ചിത്രത്തിലും ഉപയോഗിക്കുന്നുണ്ട്. ഡിഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹൻലാൽ തന്നെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ മേക്കിങ് വിഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ റീ റെക്കോര്‍ഡിങ്ങിന്റെ പ്രധാനഭാഗം അമേരിക്കയിലെ ലൊസാഞ്ചലസില്‍ ആയിരുന്നു പൂർത്തിയാക്കിയത് . ബറോസിന്റെ സ്പെഷല്‍ എഫക്ട്സ് ഇന്ത്യയിലും തായ്‍ലാന്‍ഡ‍ിലുമാണ് ചെയ്യുന്നത്. 2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ‘ബറോസിന്റെ’ ഔദ്യോഗിക ലോഞ്ച് കഴിഞ്ഞ വർഷം മാർച്ച് 24നായിരുന്നു.

ജിജോ പുന്നൂസിന്റെ ‘ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന കഥയെ ആധാരമാക്കി മോഹന്‍ലാല്‍ അണിയിച്ചൊരുക്കുന്ന സിനിമയാണ് ബറോസ്.ലിഡിയൻ നാദസ്വരമാണ് ചിത്രത്തിനായി സംഗീതസംവിധാനം നിർവഹിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.സിനിമയുടെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ജിജോ പുന്നൂസ് തന്നെയാണ്. അമേരിക്കൻ റിയാലിറ്റി ഷോ ആയ ദ വേൾഡ് ബെസ്റ്റിൽ പങ്കെടുത്ത് വിജയിച്ച വ്യക്തി കൂടിയാണ് ലിഡിയൻ നാദസ്വരം.സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നടത്തിയിരിക്കുന്നത്. എഡിറ്റിംഗ് ചെയ്തിരിക്കുന്നത് ശ്രീകര്‍ പ്രസാദ് ആണ്. കേവലം ഒരു അഭിനയത്തിൽ മാത്രം ഒതുങ്ങാതെ ചിത്രത്തിന്റെ സംവിധാനവും മോഹൻലാൽ നിർവഹിക്കുന്നു എന്നത് പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്